Aathira thiruvathira lyrics

Music: ജി ദേവരാജൻLyricist: ശ്രീകുമാരൻ തമ്പിSinger: പി മാധുരിFilm/album: പ്രേതങ്ങളുടെ താഴ്‌വര
ആതിരേ തിരുവാതിരേ
ആതിരേ… തിരുവാതിരേ

ആകാശദുര്‍ഗങ്ങള്‍ക്കരികേ

ആ വര്‍ണതീരങ്ങള്‍ക്കരികേ

ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ – വിടര്‍ന്നൂ നീ

ആതിരേ തിരുവാതിരേ…
നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍

മയങ്ങി വീഴും നിഴലില്‍

ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍

തളര്‍ന്നുവീഴും കാറ്റില്‍

ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു – ഞാന്‍

ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ….

ആതിരേ തിരുവാതിരേ…
പളുങ്കുമേടയില്‍ സുഗന്ധമേനികള്‍

പുണര്‍ന്നുവീഴും യാമം

തരംഗ ഗംഗകള്‍ തരളചിന്തകള്‍

തുളുമ്പി നീന്തും യാമം

ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു – ഞാന്‍

ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ….

ആതിരേ തിരുവാതിരേ…

Leave a Comment

Exit mobile version