Niram niram malayalam lyrics



Movie: kavyam
Music : niram niram
Vocals :  Vijesh Gopal, Anala
Lyrics : Kaithapram
Year: 2009
Director: Anish Varma
 

Malayalam Lyrics

നിറം നിറം ഒരു നൂറു നിറം

കണ്ടു നില്‍ക്കാനെന്തു രസം

സുഖം സുഖം കുളിരഴകില്‍

പുതച്ചു നില്‍ക്കാനെന്തു സുഖം

പൊന്‍വെയില്‍ച്ചില്ലയില്‍ മഞ്ഞുനീര്‍ത്തുള്ളിയായ്

ഒരോമനസൂര്യനെ നെഞ്ചിലേറ്റാനെന്തു രസം

(നിറം നിറം…..)

ഇതു വസന്തമോ…ഹിമജല തരംഗമോ

മെല്ലെ വിടരുമീ…മിഴികളില്‍ പ്രണയമോ

പറയൂ സഖീ…..

ഇതു വസന്തമോ…ഹിമജലതരംഗമോ

മെല്ലെ വിടരുമീ…മിഴികളില്‍ പ്രണയമോ

പറയൂ…..

ഈ ചന്ദ്രികയുടെ പൂമഞ്ചലില്‍

പൂന്തളിരിളകിയ താരുണ്യമായ്

ഇതിലേ വരുമോ പ്രാണസഖീ…

എന്റെ മാത്രമായ്‌ വരുമോ….

(നിറം നിറം…..)

ഇനി എനിക്കു നീ…ഇനി മുതല്‍ നിനക്കു ഞാന്‍

ഈ പുഴകളും പൂക്കളും തെന്നലും സ്വന്തമായ്

ഇനി എനിക്കു നീ…ഇനി മുതല്‍ നിനക്കു ഞാന്‍

ഈ പുഴകളും പൂക്കളും തെന്നലും സ്വന്തമായ്

ഈ താഴ്വരയുടെ സൌന്ദര്യവും

ഈ മലനിരയുടെ സൌന്ദര്യവും

അറിയാമൊഴിയില്‍ പാടുകയായ്‌

സ്നേഹയാമമുണരുകയായ്….

(നിറം നിറം…..)

Leave a Comment