Nirmalyam kanikand Malayalam lyrics


Movie: kavyam 
Music : Kaithapram Viswanath
Vocals :  Ganesh Sundaram
Lyrics : Kaithapram
Year: 2002
Director: Anish Varma
 

Malayalam Lyrics

നിർമ്മാല്യം കണി കണ്ടൊരു സാരസ്വതയാമം

ഒഴിയാതെയുരുവിട്ടു ഗായത്രീമന്ത്രം

വര നാമാർച്ചന സുകൃതം

വലം‌പിരിശംഖിലോ പ്രണവാമൃതധാര

കറുക തൻ തുമ്പിലോ ഗംഗാജലബിന്ദു

മനസ്സിൻ കോലായിൽ അഴകെഴുതിയ കോലം

വരവായ് ഒരു സുപ്രഭാതം(2)

വെള്ളോട്ടിന്നുരുളിയിൽ പായസനേദ്യം

അമ്പലപ്രാവിനും നൈവേദ്യപുണ്യം

നിലവറയിലെ ദീപം പടുതിരിയെരിയുമ്പോൾ

നാവിൽ മന്ത്രം വൃതമാണുമൂകം

ആതിരക്കുളിർ രാവിലെ തിരുവാതിരത്തളിയെവിടെ

തുടിതുടിച്ചെത്തീ മുടിയിൽ ചൂടുവാൻ

പാതിരാപ്പൂവെവിടെ

അരയാലിന്റെ ഇല കൊഴിയുന്നുവോ

ചുടുവേനൽ കണ്ണീരാൽ

(നിർമ്മാല്യം….)

ഇടനെഞ്ചിൽ തംബുരു പാഴ്ശ്രുതി മീട്ടി

അകത്തമ്മതൻ തളിർ വിരൽത്തുമ്പു തേങ്ങി

വടക്കിനിയുടെ കോണിൽ ഇരുൾമറയുടെ കൂട്ടിൽ

നോവാൽ കേഴും ഒരു കിളിയുടെ ശാപം

മറക്കുടയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു

കൊഴിഞ്ഞ സ്വപ്നങ്ങൾ

പടിപ്പുരവാതിൽ പടിയിൽ നിൽക്കുന്നു

കഴിഞ്ഞ കാലങ്ങൾ ഇനി ഇല്ലംനിറ

പുതുവല്ലംനിറ ഉതിരുന്നു നെന്മണികൾ

(നിർമ്മാല്യം…)

Leave a Comment