Malayalam Lyrics
പണ്ടത്തെ കളിത്തോഴന്‍ …..ആ …..ആ……
കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള് അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന് കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..
(പണ്ടത്തെ..)
.
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i