Mazhavil kaavile song lyrics


Movie: kinar 
Music : mazhavil kaavile
Vocals :  sithara krishnakumar
Lyrics : prabha varma
Year: 2018
Director: M A nishad
 

Malayalam Lyrics

മഴവിൽക്കാവിലെ.. തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ…  
എരിതീ കാറ്റിലെ.. കിളികൾ വീണുപോയ്
പടരും വേനലിൽ.. പിടഞ്ഞുപോയ്…

ഒരു മഴതൻ കുളിരെങ്ങോ…
ഒരു മലരിൻ തണലെങ്ങോ…
അറിയാതെ തിരയുന്നു ഒരു സ്നേഹ സാന്ത്വനം
മഴവിൽക്കാവിലെ.. തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ…

 

നിറകൺ പീലിയാൽ മറയും കാഴ്ചയാൽ
അകലെ കാർമുകിൽ.. പടർന്നുവോ…
അലിവിൻ വാനിടം കനിയും കാലമേ..
വരുവാനേറെയിന്നു വൈകിയോ….

മഴവിൽക്കാവിലെ തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ…  

കനലിൽ നീരിതൾ ചിറകും കരിയുമോ..
ഒരു നീർ ചാറ്റലും പൊഴിയാനില്ലയോ

ജലമായി ജീവനിൽ കനിവിൻ ഈ വിരൽ
തൊടുവാൻ നേരമേറെ വൈകിയോ

മഴവിൽക്കാവിലെ തിരികൾ താഴവേ
നിഴലായ് രാത്രി വീണുറങ്ങവേ…  

എരിതീ കാറ്റിലെ കിളികൾ വീണുപോയ്
പടരും വേനലിൽ പിടഞ്ഞുപോയ്
ഒരു മഴതൻ കുളിരെങ്ങോ…
ഒരു മലരിൻ  തണലെങ്ങോ…

അറിയാതെ തിരയുന്നു ഒരു സ്നേഹ സാന്ത്വനം
എരിതീ കാറ്റിലെ കിളികൾ വീണുപോയ്
പടരും വേനലിൽ പിടഞ്ഞുപോയ്…

Leave a Comment