ഹൊയ് ഹൊയ് ഹൊയ്
ലല്ലലല്ലാ ലല്ലലല്ലാ…
ചോര തുടിക്കും കൈകള്‍..
ഗാഥ രചിക്കും കൈകള്‍
വിശ്രമമില്ലാതിവിടെ പണിയും പുതിയൊരു ശില്പം..
അദ്ധ്വാനത്തിന്‍ മുദ്രകള്‍ പാകിയ സ്നേഹോപഹാരം (2)
നാമിവിടൊരുമിച്ചീമണിമന്ദിര ശിലകള്‍ ഉയര്‍ത്തുമ്പോള്‍
നാമിവിടൊരുമിച്ചീമണിമന്ദിര ശിലകള്‍ ഉയര്‍ത്തുമ്പോള്‍
ജാതിയില്ല മതങ്ങളില്ല
പ്രായഭേദവുമില്ലാ (2)
ഒരു തനുവായ് ഒരു മനമായ്
മീനച്ചൂടില്‍ കൈയ്യും മെയ്യും
തോളും തോളും ചേർന്നുരുമ്മി
നാടന്‍പാട്ടിന്‍ ഈണം മൂളിവാ..
ചോര തുടിക്കും കൈകള്‍..
ഗാഥ രചിക്കും കൈകള്‍
വിശ്രമമില്ലാതിവിടെ പണിയും പുതിയൊരു ശില്പം..
അദ്ധ്വാനത്തിന്‍ മുദ്രകള്‍ പാകിയ സ്നേഹോപഹാരം
പുതിയൊരു യാഗം പകലിരവില്ലാതിവിടെ നടക്കുമ്പോള്‍
പുതിയൊരു യാഗം പകലിരവില്ലാതിവിടെ നടക്കുമ്പോള്‍
തര്‍ക്കമില്ല തമ്മിലിടയും.. തത്വശാസ്ത്രവുമില്ലാ
തര്‍ക്കമില്ല തമ്മിലിടയും തത്വശാസ്ത്രവുമില്ലാ
അണിയണിയായ് കടലലയായ്
മാരിക്കാറില്‍ കോടക്കാറ്റില്‍
മണ്ണിന്‍ ഗന്ധം മെയ്യില്‍ ചൂടി
കൂടൊരുക്കാന്‍ നീയും കൂടെ വാ
ചോര തുടിക്കും കൈകള്‍..
ഗാഥ രചിക്കും കൈകള്‍
വിശ്രമമില്ലാതിവിടെ പണിയും പുതിയൊരു ശില്പം..
അദ്ധ്വാനത്തിന്‍ മുദ്രകള്‍ പാകിയ സ്നേഹോപഹാരം
Music: എം ജി രാധാകൃഷ്ണൻLyricist: കെ ജയകുമാർSinger: കെ ജെ യേശുദാസ്കോറസ്Film/album: മെയ് ദിനം