Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
എന്‍ നീലാകാശം – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

എന്‍ നീലാകാശം

എന്‍ നീലാകാശം തേടിയണഞ്ഞൊരു

രാജഹംസം നീ

എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ

സാന്ധ്യമേഘം നീ

സുരഗംഗയില്‍ ഋതുഭംഗിയില്‍

നീരാടി നിന്നു നീ

പൊതൂവലാൽ എന്‍ ജീവനില്‍

പൂന്തേന്‍ കുടഞ്ഞു നീ

എന്‍ നീലാകാശം തേടിയണഞ്ഞൊരു

രാജഹംസം നീ

എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ

സാന്ധ്യമേഘം നീ
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്‍

നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമോ

ഈ നിലാവിന്‍ ഇതളും ആ…

ഇതളണിഞ്ഞ ചിരിയും ആ…

ഈ കിനാവിന്‍ ഒളിയും ഈ സുഗന്ധ നദിയും

നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ

എന്‍ നീലാകാശം തേടിയണഞ്ഞൊരു

രാജഹംസം നീ

എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ

സാന്ധ്യമേഘം നീ
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍

ഉയിരിന്റെ ചില്ലകള്‍ മലര്‍ചെണ്ടു ചൂടിയോ

നെഞ്ചണഞ്ഞ കുളിരും ആ…

കുളിരണിഞ്ഞ മനസ്സും ആ…

ഇന്ദ്രചാപമലരും അന്തിവെയിലിനഴകും

ഈ സ്വപ്നസാഗരം നമുക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു

രാജഹംസം നീ

എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ

സാന്ധ്യമേഘം നീ

സുരഗംഗയില്‍ ഋതുഭംഗിയില്‍

നീരാടി നിന്നു നീ

പൊതൂവലാൽ എന്‍ ജീവനില്‍

പൂന്തേന്‍ കുടഞ്ഞു നീ

എന്‍ നീലാകാശം തേടിയണഞ്ഞൊരു

രാജഹംസം നീ

എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ

സാന്ധ്യമേഘം നീ

Music: ശ്യാംLyricist: കെ ജയകുമാർSinger: കെ ജെ യേശുദാസ്പി സുശീലFilm/album: രണ്ടാം വരവ്

En Neelakasam Thediyananjoru Raja Hamsam Nee..!!(Mini Anand)

Leave a Comment