Five Star malayalam lyrics


Movie:Moz & Cat 
Music : Ouseppachan
Vocals :  KJ Yesudas
Lyrics : Kaithapram
Year: 2009
Director: Fazil
 

Malayalam 

ഫൈവ് സ്റ്റാര്‍ രണ്ട് മില്‍ക്ക് ഷേക്ക്‌ മൂന്ന്
ഐസ്ക്രീമും ഫ്രൂട്ട്സാലഡും
നോക്കെടീ നോക്കെടീ ചുന്ദരീ…

അമ്പിളി മാമന്റെ ചക്കരക്കുട്ടനെ
കട്ടവനാരാണ്?
ഞാനല്ല ഞാനല്ല കള്ളക്കുറുക്കനീ
കക്കണ കൈകളെടീ
ചക്കരക്കുട്ടന്റെ ചിത്തിരപ്പാവയെ
കട്ടവളാരാണ്?
നീയല്ല നീയല്ല കള്ളത്തിപ്പൂച്ചേ നിന്‍
കണ്ണാണ് കള്ളിയെടീ
കളവൊരു മധുരമായ് നുണകളും നേരുമായ്‌
തല്ലിക്കളിച്ചും കൂടിപ്പിരിഞ്ഞും
ഇണങ്ങുമൊരിളം മനസ്സുകളാകാം
ഫൈവ്സ്റ്റാര്‍ രണ്ട് മില്‍ക്ക്ഷേക്ക്‌ മൂന്ന്
ഐസ് ക്രീമും ഫ്രൂട്ട് സാലഡും
വാനില, സ്ട്രാബെറീസ്, കാട്ബറി…

രാക്കനവിന്‍ ചേലണിഞ്ഞു
രാമഴ കൊണ്ട് കുളിച്ചൊരുങ്ങ്
പൂവരങ്ങില്‍ പൂത്തുലഞ്ഞു
പൂമണം മെയ്യിലണിഞ്ഞൊരുങ്ങ്
കണ്മണി നിന്‍ കാതിലിടാന്‍
നക്ഷത്ര ലോലാക്ക് കട്ട് തരാം
പോക്കു വെയില്‍ ചോപ്പെടുത്ത്
ചുമ്മാതെ ചുണ്ടില് തേച്ചു തരാം
ഓമനയ്ക്കൊരുങ്ങാനായ് ഇതിലൊന്നും വേണ്ടാ
ഒരു കൊച്ചു സ്നേഹത്തിന്‍ അഴക്‌ മാത്രം പോരെ
അഴകിന്നഴകാം ആയിരം ഉമ്മകള്‍ പോരെ
ഫൈവ് സ്റ്റാറിന്‍ മലകള്‍
മില്‍ക്ക് ഷേക്കിന്‍ പുഴകള്‍
ഐസ് ക്രീമും ഫ്രൂട്ട് സാലഡും
കാണടി കാണടി ചുന്ദരീ

എന്തിനു നീ എന്തിനു നീ
എന്റെ മനസ്സിലെ പൂവായി
എന്തിനു നീ എന്തിനു നീ
എന്റെ കിനാവിലെ നോവായി
എന്ന് വരെ എങ്ങു വരെ
ആ വഴി ഈ വഴി കൂടെ വരും
ആരയച്ചു നിന്നെ ആരയച്ചു
എന്റെ തണലില് രാവുറങ്ങാന്‍
കണ്ണോടു കണ്ണോരം കാണാതെ വയ്യാ
മനസ്സ് തുറന്നൊന്നും മിണ്ടാതെ വയ്യാ
നിന്നോടെന്നും ഉള്ളു തുളുമ്പണ സ്നേഹം
അമ്പിളി മാമന്റെ ചക്കരക്കുട്ടനെ
കട്ടവനാരാണ് ?
ഞാനല്ല ഞാനല്ല കള്ളക്കുറുക്കനീ
കാക്കണ കൈകളെടീ
ചക്കരക്കുട്ടന്റെ ചിത്തിരപ്പാവയെ
കട്ടവളാരാണ് ?
നീയല്ല നീയല്ല കള്ളത്തിപ്പൂച്ചേ നിന്‍
കണ്ണാണ് കള്ളിയെടീ
കളവൊരു മധുരമായ് നുണകളും നേരുമായ്‌
തല്ലിക്കളിച്ചും കൂടി പ്പിരിഞ്ഞും
ഇണങ്ങുമൊരിളം മനസ്സുകളാകാം
ഫൈവ് സ്റ്റാര്‍ രണ്ട് മില്‍ക്ക് ഷേക്ക്‌ മൂന്ന്
ഐസ് ക്രീമും ഫ്രൂട്ട് സാലഡും
തീര്‍ന്നെടീ തീര്‍ന്നെടീ …..

p

Leave a Comment