Innu Kondu Theerum malayalam lyrics


Movie: Moz & Cat 
Music : Ouseppachan
Vocals :  Sudheesh, Harishree Ashokan, Anoop Chandran, Durga Viswanath, Jagathy Sreekumar, Biju Narayanan
Lyrics : kaithapram
Year: 2009
Director: Fazil
 

Malayalam Lyrics

ഇന്നു കൊണ്ടു തീരും എന്തുവാ ഇന്നു കൊണ്ടു തീരും
ആ.. ഇന്നു കൊണ്ടു തീരും അവന്റെ കള്ളങ്ങളൊക്കെയും
ഇന്നു കൊണ്ടു തന്നെയാ കറക്കു കമ്പനി പൂട്ടിടും
ഇന്നു കൊണ്ട് ഇന്നു കൊണ്ട് ഇന്നു കൊണ്ട്
ഇതാരാണെന്ന് മനസ്സിലായോ ഫാദർ
ആരാ ?

ഇന്നു കണ്ടെടുത്ത മാണി മാക്കമെന്ന മുത്തിനെ
ആറ്റു വെച്ച് ഡമ്മി പോലെ നിന്നൊരീ കുറുമ്പനെ
ഇന്നു വന്നു ചേർന്ന് ഞാനാ കള്ളനെ കുടുക്കുവാൻ
വീണ്ടെടുക്കും ഇന്നെന്റെ എണ്ണൂറിൻ നോട്ടുകൾ
ഫാദർ എനിക്കൊരു സംശയം ?
എന്താദ് ?

തൊണ്ണൂറിനു ഒരു പൂജ്യമെങ്കിലേ എണ്ണൂറിനെന്തിനാ രണ്ടു പൂജ്യം
അതു മനസ്സിലായില്ലേ ഇല്ലാ
മിശിഹാ ചൊല്ലിടുന്നു മർത്ത്യൻ കേട്ടിടുന്നു
വെറും മായയാണീ ലോക ജീവിതം
വെറും മായയാണീ ലോക ജീവിതം
അച്ചോ ഈ മാൽക്കത്തിനെ ഫുൾ നെയിം അറിയോ
ഇല്ല
ഇതാണൂ മാൽക്കം ഫെർണാണ്ടസ്
പ്രെയിസ് പ്രെയ്സ് പ്രെയ്സ് ദി ലോർഡ്
മാഡം പുറകിലൊരു കാറു പാഞ്ഞു വന്നിടുന്നു
തലയാട്ടിയാട്ടിയാടിയവർ പാടിടുന്നു
ഹാ ആനാ നമ്മളു പറത്തി വിടുന്നു
നമ്മളൂം പാടുന്നു

കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം (2)
കഥയിലൊരായിരം തേരുകൾ പണിയാം
തേരിൽ പറക്കുന്ന കുതിരയെ പൂട്ടാം
കുതിരയുമായന്നു സവാരി പോകാം
കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം

ഇന്നവന്റെ തട്ടകത്തിലേക്ക് ചാടിയെത്തിടും
പറ്റിനിന്നു പറ്റിനിന്നു തെറ്റെടുത്ത് മാറ്റിടും
തൊട്ടു നിന്നു തൊട്ടു നിന്ന് കട്ടതൊക്കെ എടുത്തിടും
വട്ടമിട്ട് വട്ടമിട്ട് മൊട്ടയെട്ടിടിച്ചിടും

വാതാപി ഗണപതിം ഭജേഹം (4)
സവാരി ചെയ്തങ്ങു മാനത്ത് കടക്കാം
മാനത്തെ പുഴവക്കിൽ വീടൊന്ന് പണിയാം
നിലാവ് കൊണ്ടതിന്നേഴു നില തീർക്കാം
മണിത്തിങ്കൾ പെണ്ണിനൊടടുത്തിരിക്കാം മെല്ലെ മെല്ലെ
കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം
കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം

കെട്ടിയിട്ടു കിട്ടുമെങ്കിൽ രണ്ടു തല്ലു ഞാനിടാം
കറന്റുമില്ല വെച്ചു വന്നിടിച്ചു സൂപ്പെടുത്തിടാം
കോട്ടെടുത്ത് കോർട്ടിലെത്തി വാദമങ്ങുയർത്തിടാം
മുട്ടു കുത്തി കുമ്പസാര കൂട്ടിൽ നിന്നാൽ വിട്ടിടാം.

പ്രഭാതസൂര്യനെ കൈ കൊണ്ടു പിടിക്കാം
സൂര്യന്റെ കണ്ണാടിചുവരിനു പതിക്കാം
കിരണങ്ങൾ കൊണ്ടു പതക്കങ്ങൾ പണിയാം
പതക്കങ്ങൾ മണ്ണിലേക്കെറിഞ്ഞങ്ങു കളിക്കാം
കണ്ണിൽ നോക്കി കണ്ണിൽ നോക്കി കഥ പറഞ്ഞിരിക്കാം

ർ ർ ർ ർ ഹൈ പിടി പിടി
പിടി പിടി
പ്രൈസ് പ്രൈസ് പ്രൈസ് ദി ലോർഡ്

Leave a Comment