Aavani poonthennal song lyrics


Movie: Sreehalli 
Music : Rajesh babu
Vocals :  kj yesudas
Lyrics : sudhi
Year: 2018
Director: Sachin raj
 


Malayalam Lyrics

ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം
ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം

പാടം … നിറയും … പുഴയിൽ … നനയും … തീരം
ശ്യാമള ഹരിതാംഗ ഭാമം
കനവേറും കനിവിന്റെ കേദാരമേ

ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം

പുളിനങ്ങൾ ചൂടി നിൽക്കുമാ
പുഷ്പ്പാഞ്ജന മാദജാലവും

തളിരിൻ തല നിറയുന്നീ മൺമാറിൽ…
പുളിനങ്ങൾ ചൂടി നിൽക്കുമാ
പുഷ്പ്പാഞ്ജന മാദജാലവും
തളിരിൻ തല നിറയുന്നീ മൺമാറിൽ

കണ്ണിന്നു കുളിരായിടും മാലേയ സുകൃതങ്ങളാൽ
ഹൃദയങ്ങൾ നിറയുന്നീ പ്രകൃതീശ്വരം
ഈ ഭൂവിൽ എൻ ജന്മം സായൂജ്യമായ്
ഈ തണലിൽ വിരിയും സ്നേഹം ഗഗനോപമം

ഈ മണ്ണിൽ ഈ ജന്മം വരമേകുമോ… ?
ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം …

കുളിർമഞ്ഞിൽ പൂത്തു നിൽക്കുമാ

കുടമുല്ലപ്പൂവിൻ ഗന്ധമായ്
സ്‌മൃതിമേയും മധുവാർന്നൊരാ ബാല്യം
കുളിർമഞ്ഞിൽ പൂത്തു നിൽക്കുമാ
കുടമുല്ലപ്പൂവിൻ ഗന്ധമായ്

സ്‌മൃതിമേയും മധുവാർന്നൊരാ ബാല്യം
പ്രിയമേകുമാ വേളകൾ പുണ്യമായ് അണഞ്ഞീടവേ
നിറവാനം നിറയുന്നു വർണ്ണങ്ങളാൽ
ഹൃദയത്തിൽ നിറയും പുളകം പരകോടിയായ്

മനതാരിൽ വഴിയും മധുരം നിറയാഴിയായ്
ഈ മണ്ണിൽ വിരിയും സ്വപ്നം ശതകോടിയായ്

ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം …

ആവണിപ്പൂന്തെന്നൽ കുളിരാട ഞൊറിയുമ്പോൾ
വ്രീളാവതിയായെൻ ഗ്രാമം …
വ്രീളാവതിയായെൻ ഗ്രാമം

Leave a Comment