Movie:Dr patient
Music : Bennett, vettrag
Vocals : Hariharan
Lyrics : Rafeeq Ahamed
Year: 2009
Director: Viswanathan
Malayalam Lyrics
മഴ ഞാൻ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല
എന്റെയുള്ളിൽ നിൻ ചിരി നേർത്ത് പടരും വരെ
മഴ ഞാൻ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
വേനൽ നിലാവിന്റെ മൗനം
നീരൊഴുക്കിൻ തീരാത്ത ഗാനം
ദൂരങ്ങളിൽ നിന്നുമേതോ
പാട്ടു മൂളും കുയിലിൻ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂർന്നു
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ
മഴ ഞാൻ…
ഗ്രീഷ്മതാപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്ത ഹർഷം
വർഷസന്ധ്യ മൂകാർഷുവാരോ
അറിയാതെ ദിനരാത്രമേതൊ
പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു
എന്റെയുള്ളിൽ നിൻ കാൽചിലമ്പുണരും വരെ (മഴ ഞാൻ…)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i