Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു

വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു

വർത്തമാനകാലം (2)

പോയ ഗ്രീഷ്മം പാനം ചെയ്ത ബാഷ്പധാരയോ

ഇന്നിന്റെ ചുണ്ടത്തു നറുതേനായി (വസന്തത്തിൻ..)

സ്മരണകൾ തൻ ഗുഹാമുഖങ്ങൾ അടഞ്ഞു കിടന്നെങ്കിൽ

പുതുവനജ്യോത്സ്നകൾ അവയുടെ മുൻപിൽ പടർന്നു വളർന്നെങ്കിൽ (2)

ഓരോ നിമിഷവുമീയനുഭൂതി തൻ ചിറകടിയായെങ്കിൽ

ചിറകടിയായെങ്കിൽ (വസന്തത്തിൻ..)

മധുരമാമീ വിലാസഗാനം മായാതൊഴുകിയെങ്കിൽ

വിടരുവതൊക്കെയും കൊഴിയും കഥയും കളവായ് മാറിയെങ്കിൽ (2)

ഓരോ സിരയിലും ഈ രാഗാഗ്നി തൻ

അലകളിരമ്പിയെങ്കിൽ അലകളിരമ്പിയെങ്കിൽ (വസന്തത്തിൻ..)

Music: ജോൺസൺLyricist: ശ്രീകുമാരൻ തമ്പിSinger: ജി വേണുഗോപാൽRaaga: മാണ്ട്Film/album: വർത്തമാനകാലം

Vasanthathin manicheppu – Varthamaanakaalam

Leave a Comment