Movie: Sughamano daveede
Music : Mohan sithara
Vocals : wilswaraj
Lyrics : kaipathram
Year: 2018
Director: Anup chandran
Malayalam Lyrics
ദാവീദാമെൻ ഗീതം കേൾക്കെ മാലാഖേ നീ ആടാറില്ലേ
ദാവീദാമെൻ ഗീതം കേൾക്കെ മാലാഖേ നീ ആടാറില്ലേ
പ്രേമാർദ്രമാകുമീ ഹൃദയത്തിൻ താളം
കേട്ടില്ലേ കേട്ടില്ലേ കണ്മണീ…
ഗായകാ ഗായകാ ഓ..പാടുക നീ
ദാവീദെ നിൻ ഗീതം കേൾക്കെ
മാലാഖയാം ഞാൻ ആടാറില്ലേ….
ശോശന്നതൻ പൂവായി ഞാൻ വിടർന്നല്ലോ
ശോശന്നതൻ പൂവായി ഞാൻ വിടർന്നല്ലോ
തേൻ നിലാമാനത്തെ പൂന്തിങ്കൾ കിണ്ണത്തിൽ
ഞാൻ പാടുമീ ഗാനം മുന്തിരിച്ചാറായ് ..ഓ
കനവുകൾ ഇരുമുഖം മലർമഴ തൂവുമ്പോൾ
മുളകളിൽ കളകളം കുളിർ തെന്നൽ മൂളുമ്പോൾ
ദാവീദാമെൻ ഗീതം കേൾക്കെ മാലാഖേ നീ
ആടാറില്ലേ
പ്രേമാർദ്രമാകുമീ ഹൃദയത്തിൻ താളം
കേട്ടില്ലേ കേട്ടില്ലേ കണ്മണീ…
ഗായകാ ഗായകാ ഓ..പാടുക നീ …
ദാവീദാമെൻ ഗീതം കേൾക്കെ
മാലാഖയാം ഞാൻ പാടാറില്ലേ….
ദാവീദാമെൻ ഗീതം കേൾക്കെ
മാലാഖയാം ഞാൻ പാടാറില്ലേ….