Ninnullil premam song lyrics


Movie: premasoothram 
Music : Gopi sundar
Vocals :  Arun gopan, Uday ramachandran
Lyrics : jiju ashokan
Year: 2018
Director: jiju ashokan
 


Malayalam Lyrics

നിന്നുള്ളിൽ പ്രേമമുണ്ടാകണം
പാവമാമെന്നെ നീ നോക്കുമാറാകണം
ചന്തം വഴിയുന്ന നിന്നുടെ മോഹന
രൂപമെൻ സ്വന്തമായ് തീരുമാറാകണം (2)

എന്നുടെ വൈദിയാം ആ സുകുമാരനറെ
വേലകൾ നീ സഖി കേൾക്കുമാറാകണം
എന്നെങ്കിലും നീ സഖി നീയെന്റെ പ്രേമത്തിൻ
നേരറിഞ്ഞീടുവാൻ ഭാഗ്യമുണ്ടാകണം…

എന്തെന്തു സാഹസം കാട്ടി ഞാൻ സഖി
നിന്നെയൊന്നാട്രാക്റ്റ് ചെയ്യുവാനായ്…
പ്രേമാർത്ഥിയാമെന്റെ പ്രാണന്റെ സങ്കടം
നീയറിഞ്ഞീടുവാൻ യോഗമുണ്ടാകണം

എന്നും വെളുപ്പിന്നു പായിന്നെണീക്കുമ്പോൾ
ഒന്നുണ്ടു മാത്രമെൻ ചിന്തകളിൽ …
ഇന്നെങ്കിലും നിന്റെ ചുണ്ടിന്റെ കോണിലെ
പുഞ്ചിരി പൊട്ടെനിക്കേകിടുമോ

മാഷുമ്മാർ തല്ലുമ്പോൾ ചോക്കിന്നെറിയുമ്പോൾ
കാതെന്റെ പൊന്നായി മാറിടുമ്പോൾ
പാദം സ്‌കൊയർ പിന്നെ ലംബം സ്‌കൊയർ
കർണ്ണം സ്‌കൊയറെന്ന് കേൾക്കുമ്പോഴും

ലോഗരിതം ടേബിൾ കാണുമ്പോഴും
കാണുന്ന മാത്രയിൽ ബോധം കെടുന്നൊരു
നേരത്തിലും
മഞ്ജരി കാകളി വൃത്തങ്ങൾ ചുറ്റിലും

കൊഞ്ചിക്കുഴയുന്ന പദ്യത്തിലും
ഓണപ്പരീക്ഷയ്ക്ക് തോറ്റമ്പി മേൽപ്പോട്ട്
മാനവും നോക്കി കിടക്കുമ്പോഴും
ചേലെഴും നിന്നുടെ ചാരുരൂപം സഖി

മാത്രമാണെന്റെ മനസ്സിലെന്നും ..
ഉപ്പുമാ തിന്നുവാനല്ല ബേബിച്ചേട്ടൻ
വിൽക്കുന്ന തേനിലാവല്ലെൻ സഖി
അപ്പാവി ഞാൻ സ്‌കൂളിലെത്തുവാൻ പ്രേരണ

നിൻ മുഖദർശനം മാത്രം
വഴിവക്കിൽ ഞാൻ കാത്തുനിൽക്കുമ്പോളെങ്ങാനം
ഒരു മാത്ര നീയെന്നെ നോക്കിയെങ്കിലും
അകമേയും കോരിത്തരിച്ചുപോകും
മനം അറിയാതെ ആനന്ദനൃത്തമാടും

Leave a Comment