Malayalam Lyrics
നന്നാ നന്നാ.. നന്നന നാ നാ… നാനന നാനാ.. നാനന നാനാ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടിവരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ..
എൻമിഴിതന്നിലെ കൃഷ്ണമണിനീയേ… (പിച്ചാ പിച്ചാ) (മുത്തേമുത്തേ)
മഞ്ഞോലുംപോലെ മനസ്സിൻപുണ്യാഹംപോലേ
എന്നുയിരിൻകുമ്പിളിലെ പുണ്യംനീയല്ലേ (മഞ്ഞോലും പോലെ)
മാറിൽനീയോ… ചായും നേരം..
മാനിൻകുഞ്ഞായ്… മാറും നേരം..
വെള്ളിനിലാവാകുന്നേ ഞാനെന്നും..
നല്ലാരോമൽ വാവേ…
ചന്ദനതെന്നലിൻ ചാമരം വീശിവന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ…. (മുത്തേ മുത്തേ)
നാ ന ന നാ നാ….. നാ ന ന നാ നാ…
നാ ന ന നാ ആ….ആ…
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ..
കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ (കൈവല്യമല്ലേ)
വിണ്ണിൽ നിന്നും… മണ്ണിൽ ചിന്നും..
സമ്മാനം നീ ചേലിൻതെല്ലേ
പൊൻമകമോ നീചേരുംനാളല്ലേ
എൻ ആനന്ദം നീ…യേ…
പൂമടിതട്ടിലെ പുഞ്ചിരിചന്തമായ്
മിന്നും പൊന്നേ…
നിന്നിളംചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ.. (മുത്തേമുത്തേ)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i