ഗാനസുമങ്ങൾ കോർത്തെടുത്തു

Music: സഞ്ജയ് ചൗധരിഅന്തര ചൗധരിLyricist: യൂസഫലി കേച്ചേരിSinger: കെ എസ് ചിത്രFilm/album: ഇങ്ങനെ ഒരു നിലാപക്ഷി

ഗാനസുമങ്ങള്‍ കോര്‍‌ത്തെടുത്തു ഞാൻ

പ്രാണന്റെ നേരിയ നൂലിഴയിൽ

നോവിന്റെ തേന്മഴയില്‍ 

(ഗാനസുമങ്ങൾ…)
ശ്രുതിലയങ്ങള്‍ ചേര്‍ന്നു പുണരും

മധുനികുഞ്ജമഞ്ജരിയില്‍ 

മിഴിനീരുപ്പുള്ള ജീവിതഗാഥ

പാടുന്നു ഞാന്‍ സ്വയംപ്രഭേ..പ്രഭേ

(ഗാനസുമങ്ങൾ…)
വിരഹഗാനം പാടിയലയും

ഒരുകിനാവിന്‍ ചാതകി ഞാന്‍ 

മരണം രുചിക്കാത്ത ജീവിതഗാഥ

പാടുന്നു ഞാന്‍ പ്രിയാ പ്രിയാ പ്രിയാ

(ഗാനസുമങ്ങൾ…)

Gaanasumangal (F) – Ingane Oru Nilaappakshi

Leave a Comment