Malayalam Lyrics
കാക്കനോട്ടം നീട്ടിയെന്റെ
കരളു കൊത്തിയ പെണ്ണേ
നോക്കി നോക്കി എന്തിനെന്നെ
പാട്ടിലാക്കി പൊന്നേ
കരിമീനൊളി കണ്ണില്‍ കണ്ടേ
ചിരിയമ്പെന്നുള്ളില്‍ കൊണ്ടേ
അഴകേ നിന്നരികില്‍ ഞാനുണ്ടേ
(കാക്കനോട്ടം)
മീനാക്ഷീ കമലാക്ഷീ
തേനല്ലേ നീ മധുരാക്ഷീ
വീട്ടിലെത്തിയ കാറ്റു പറഞ്ഞു്
നാട്ടുകാരതു മൊത്തമറിഞ്ഞു
നീയെന്റേതല്ലേ മീനാക്ഷീ – മീനാക്ഷി
നീയെന്റേതല്ലേ മീനാക്ഷീ…
ഉള്ളിലുള്ളൊരു പ്രേമമിതെന്തേ
ചൊല്ലുവാനിനിയെന്തിനമാന്തം
ഞാന്‍ നിന്റേതല്ലേ മീനാക്ഷീ – മീനാക്ഷി
എന്നുമെന്റേതല്ലേ മീനാക്ഷീ…
(കാക്കനോട്ടം)
നാട്ടുമാവിന്‍ ചോട്ടിലിരുന്ന്
നമ്മളെത്ര നടത്തി വിരുന്ന്
താലികെട്ടിനു നാടല്ലേ സാക്ഷി – മീനാക്ഷീ
താലികെട്ടിനു നാടല്ലേ സാക്ഷി
പേടിയെന്തിനു സുന്ദരിയാളേ
പേടമാനായ് കൂടെ വരില്ലേ
നമ്മളൊന്നാണല്ലോ മീനാക്ഷീ – മീനാക്ഷീ
നമ്മളൊന്നാണല്ലോ മീനാക്ഷീ
(കാക്കനോട്ടം)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i