Music: സുരേഷ് പീറ്റേഴ്സ്Lyricist: കൈതപ്രംSinger: എം ജി ശ്രീകുമാർമനോസുജാത മോഹൻFilm/album: തെങ്കാശിപ്പട്ടണം
കാത്തിരുന്നൊരു ചക്കരക്കുടം കൈയ്യിലെത്തുമ്പോൾ
അമ്പാടിക്കൊരു ഗോലുമാല്
ചക്കരക്കുടം തൊട്ടു നോക്കി നാക്കു പൊള്ളിയ
ചങ്ങാതിക്കൊരു ഗോലുമാല്
ഹോ.. ഹൊയ്….
കിലുകിലുങ്ങനെ വള കിലുക്കും കുളിരോല പെണ്ണേ
കനവിനിക്കരെ ചെപ്പു കിലുക്കം ചെല്ലമണിക്കാറ്റേ
കുടം കമഴ്ത്തണ കൂമനും
കുടിച്ചിളകണ കുറുമനുമൊരു ഗോലുമാല് ഗോലുമാല്
പുകയടിക്കണ മാരനും പുകഞ്ഞു പൊങ്ങണ വീരനുമൊരു
ഗോലുമാല് ..ഗോലുമാല്
ഹാ രജ്ജാ ഗോലുമാല്
ആത്താടീ ആത്താടീ ആടിക്കാവടി പാത്താടി
പാതേൻടീ പാതേൻടീ പീലിക്കാവടി പാതേൻടീ
തെങ്കാശിപുഴയില് വൈകാശിതിങ്കള്
തുടിയിളക്കണു തിരയിളക്കണു കണ്ടേ കണ്ടേ
ഗോലുമാല് ഹേ..ഗോലുമാല് ഹേ….
ഗോലുമാല് ഹേ……ഗോലുമാല് (കിലുകിലുക്കണ..)
പെണ്മണിമാരുടെ കരിമിഴി കണ്ടാൽ
ചങ്കിനകത്തൊരു ചെമ്പട മേളം
ഉള്ളു തുടിക്കും തരികിട താളം
ഹേയ് സുന്ദരിമാരുടെ കളമൊഴി കേട്ടാൽ
കരളിനകത്തൊരു തരിവള താളം
ഒത്തിരി മോഹ തെളിനീരാട്ടം
കുട്ടനാടൻ പുഞ്ച വിരിയും
പഞ്ചവാദ്യം നെഞ്ചിൽ
അഞ്ചി തഞ്ചി കൊഞ്ചി കൂടും
പെണ്മണിമാരുടെ കരിമിഴി കണ്ടാൽ
ചങ്കിനകത്തൊരു ചെമ്പട മേളം
ഉള്ളുതുടിക്കും തരികിട താളം ആ..
ആൺകിളിമാരുടെ കളമൊഴി കേട്ടാൽ
കരളിനകത്തൊരു തരിവള താളം
ഒത്തിരി മോഹ തെളിനീരാട്ടം
ആ..ആ..ആ.ആ
ഗോലുമാല് രജ്ജാ..ഗോലുമാല്
ഗോലുമാല് രജ്ജാ..മാല് ആ.
കാത്തിരുന്നൊരു ചക്കരക്കുടം കൈയ്യിലെത്തുമ്പോൾ
അമ്പാടിക്കൊരു ഗോലുമാല്
ചക്കരക്കുടം തൊട്ടു നോക്കി നാക്കു പൊള്ളിയ
ചങ്ങാതിക്കൊരു ഗോലുമാല്
തെങ്കാശിപുഴയില് വൈകാശിതിങ്കള്
തുടിയിളക്കണു തിരയിളക്കണു കണ്ടേ കണ്ടേ
ഗോലുമാല് ഹേ..ഗോലുമാല് ഹേ….
ഗോലുമാല് ഹേ……ഗോലുമാല് (കിലുകിലു..)
സാഗരകന്യകൾ നടനം ചെയ്താൽ
വെള്ളിനിലാവിൽ നിഴലുകൾ ആടും
നാദസ്വരവും തകിലും തേരും
ആവണി വിടരുമൊരാതിര തെളിയും
താമരവളയ പൂവിതൾ കൊണ്ടൊരു
വീണ തുടിക്കും മാമയിലാടും
ഗോലുമാലു രാജാ ഗോലുമാലു……
ഗോലുമാലു രാജാ ഗോലുമാലു……
ഗോലുമാലു രാജാ ഗോലുമാലു……
ഗോലുമാലു രാജാ ഗോലുമാലു……