കാണാപ്പൂങ്കുയിൽ – M

Music: ബേണി-ഇഗ്നേഷ്യസ്Lyricist: എസ് രമേശൻ നായർSinger: കെ ജെ യേശുദാസ്Film/album: മേലേവാര്യത്തെ മാലാഖക്കുട്ടികൾ

കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ

കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ

തങ്കനിലാപ്പൂമരം തളിരിടുമീ വേളയില്‍

പൊന്മുകിലായ് നീ അരികില്‍ വരൂ

നീ വരൂ…

കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ

കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ
സ്നേഹം പങ്കുവെയ്ക്കാന്‍ 

തേനില്‍ മുങ്ങി നില്‍ക്കാന്‍

നമുക്കായ് മാത്രം നമ്മള്‍ കണ്ടുവോ

രാവിന്‍ തോണിയേറി 

പൂജാപുഷ്പമായ് ഞാന്‍

നിനക്കെന്നെ നേദിക്കാനായ് വന്നുവോ

കൊലുസ്സിന്റെ കിളിക്കൊഞ്ചൽ സുഖകരം

അലുക്കിട്ട മഴ തുള്ളിക്കൊരുകുടം

മൺവിളക്കില്‍ തുടിക്കുമെന്‍ 

മനസ്സിന്റെ നാളം

മാലാഖയായ് വന്ന നീയല്ലേ

കാണാപ്പൂങ്കുയില്‍ ഒരു കവിതപാടിയോ

കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ
വാനില്‍ കൂടുകൂട്ടാം 

ഞാനും താമസിക്കാം

വിളിപ്പാടുദൂരെ സ്വര്‍ഗ്ഗം നിന്നിടും

മേഘം തേരിറങ്ങും 

മെല്ലെ കൊണ്ടുപോകും

മണിച്ചിത്രമഞ്ചം നിന്നെ കാത്തിടും

കുടവട്ടം തണലുള്ള കിളിമരം

കുളികഴിഞ്ഞണയുന്ന പുതുനിറം

വെണ്ണിലാവിന്‍ പുടവയിലൊളിക്കുന്ന ചന്ദ്രന്‍

കുഞ്ഞായിത്തീരുന്ന നീയല്ലേ
കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ

കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ

തങ്കനിലാപ്പൂമരം തളിരിടുമീ വേളയില്‍

പൊന്മുകിലായ് നീ അരികില്‍ വരൂ

നീ വരൂ…

കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ

കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ

Leave a Comment