Thathwamasi lyrics


Movie: Thathwamasi
Music : Ramesh Narayan
Vocals :  Ramesh Narayan
Lyrics : Kaithapram
Year: 2009
Director: Viswachaithanya
 

Malayalam Lyrics

തത്ത്വമസി വാക്യം തേടും യാത്ര

വനതാപസ്സനെ തേടും മോക്ഷയാത്ര (2)

ഊഷരഭൂവിൽ നിന്നും കാനനവീഥിയിലൂടെ

ശബരിനാഥനെ തേടി തേടി പോകും തീർത്ഥയാത്ര

(തത്ത്വമസി..)

സ്വാമി ശരണം സ്വാമി ശരണം

സത്യമേവജയതേ വേദവചനം

ധർമ്മമേവ ജയതേ ഗീതാവചനം

കുലമേതായാലും നാമയ്യനയ്യപ്പൻ

മതമേതായാലും നാമയ്യനയ്യപ്പൻ

അയ്യനയ്യനാണെല്ലാരും അയ്യനയ്യനാണെല്ലാരും

ഇരുമുടിയേന്തിയ ഭക്തരിലെല്ലാൻ പരമാത്മാഭാവം

(തത്ത്വമസി..)

സ്വാമിയേ ശരണമയ്യപ്പാ അയ്യപ്പാ അയ്യപ്പാ

സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പാ അയ്യപ്പാ

മുൻ കെട്ടിനകത്തുണ്ടേ പുണ്യഭാവം

പിൻ കെട്ടിനകത്താനേ പാപഭാരം

നമ്മെ നാമറിയാനീ മാമലയാത്ര

ജന്മപ്പൊരുളറിയാനീ ജീവിതയാത്ര

ജന്മാന്തരമീ പുണ്യങ്ങൾ

ജന്മാന്തരമീ പാപങ്ങൾ

ജനനം മരണം ജനനീ ജഡരേ ശയനം വീണ്ടും

(തത്ത്വമസി..)

Leave a Comment