Mukkuttichaanthaniyunne lyrics

Movie: Chattambinaadu 
Music :Alex Paul
Vocals :  Manjari
Lyrics : Vayalar Sarathchandra Varma
Year: 2009
Director: Shafi
 
Malayalam Lyrics

മുക്കുറ്റിച്ചാന്തണിയുന്നേ മേലേ ചെമ്മാനം

മുഴുനീളെ പട്ടു ഞൊറിഞ്ഞേ താഴെ താഴ്വാരം .. (2)

ഇടനെഞ്ചില്‍ പുഞ്ച വിളഞ്ഞേ കൊയ്യാനുണ്ടേ കുന്നോളം

കുടമാറ്റം കണ്ട കിനാവില്‍ മിന്നും മുത്തോ ധാരാളം

കൈത്താളമിടുന്നേ തളമീട്ടിവരുന്നേ കൈത്താളമിടുന്നേ കല്ലോലം

തളമീട്ടിവരുന്നേ താലോലം നിന്‍ ചാമരമേന്തും പുഞ്ചിരിമേട്ടില്‍

ചേരില്‍ സഞ്ചാരം ഇനി എങ്ങും ചേരില്‍ സഞ്ചാരം ഓ..ഹോ…

(മുക്കുറ്റിച്ചാന്തണിയുന്നേ…)

നാടോടിച്ചങ്ങാലീ വൈകാതെ വന്നാലും

മുറ്റത്തൊരു പത്തരമാറ്റൊളി തൊങ്ങലു തൂങ്ങണ പന്തലു കെട്ടണ്ടേ… ചെങ്ങാതീ

ചെമ്മാണിപ്പൂങ്കാറ്റേ വേഗം നീ പോന്നാലും

കുഞ്ഞിക്കുഴലക്കരയിക്കരെയൂതിനടന്നൊരു മേളമൊരുക്കണ്ടേ… കയ്യോടേ.. ഓഹോ..

അമ്പിളിയോ കുന്നിന്‍ മീതെ കണ്ണും നീട്ടിയിരിക്കുന്നുണ്ടേ

കന്നിവെയില്‍ മഞ്ഞളു… തൂകി നടക്കുന്നുണ്ടേ

കുയിലമ്മേ കോടിയുടുക്കണ്ടേ..

കൈത്താളമിടുന്നേ തളമീട്ടിവരുന്നേ കൈത്താളമിടുന്നേ കല്ലോലം

തളമീട്ടിവരുന്നേ താലോലം നിന്‍ ചാമരമേന്തും പുഞ്ചിരിമേട്ടില്‍

ചേരില്‍ സഞ്ചാരം ഇനി എങ്ങും ചേരില്‍ സഞ്ചാരം ഓ..ഹോ…

(മുക്കുറ്റിച്ചാന്തണിയുന്നേ…)

മായാടിത്തത്തമ്മേ നാവേറെ ചൊല്ലാതെ

പുന്നെല്ലരി കൊത്തിയെടുത്തതു കൊണ്ടു നമുക്കൊരു സദ്യവിളമ്പണ്ടേ നാടാകെ

അമ്പാടിപ്പയ്യേ നീ പാലേറെ തന്നാലും

നാക്കത്തൊരു തേനലയുള്ളൊരു കുഞ്ഞികുറുമ്പനു പാലട നല്‍കണ്ടേ പൂവാലീ ഓ..ഹോ..

നല്ലയിളം വെറ്റിലയുണ്ടേ നാലും കൂട്ടി മുറുക്കാനുണ്ടേ

കന്നിയിളം പൈങ്കിളി മെല്ലേ ചുണ്ണാമ്പോടെ പെറുക്കുന്നുണ്ടേ

മയിലമ്മേ ചുണ്ടു ചുമക്കണ്ടേ

കൈത്താളമിടുന്നേ തളമീട്ടിവരുന്നേ കൈത്താളമിടുന്നേ കല്ലോലം

തളമീട്ടിവരുന്നേ താലോലം നിന്‍ ചാമരമേന്തും പുഞ്ചിരിമേട്ടില്‍

ചേരില്‍ സഞ്ചാരം ഇനി എങ്ങും ചേരില്‍ സഞ്ചാരം

Leave a Comment