Paalerum Naadaya


Movie: Paaleri Maanikyam – Oru Paathira Kolapaathakathinte Kadha 
Music :Bijibal
Vocals :  Bijibal
Lyrics : TP Rajeevan
Year: 2009
Director: Ranjith
 

Malayalam Lyrics

പാലേറും നാടായ പാലേരീല്

പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോ

പാലേരി മാണിക്യം പെണ്ണൊരുത്തി

പാതിരാ നീന്തിക്കടന്ന പാട്ട്

ആവളച്ചെറേലേ മീനിന്റൊപ്പം

നീന്തിത്തുടിച്ചു വളര്‍ന്ന പെണ്ണ്

കല്ലൂരെക്കാട്ടിലെ മാനിന്റൊപ്പം

തുള്ളിക്കളിച്ചു വളര്‍ന്ന പെണ്ണ്

കുഞ്ഞോറക്കുന്നിന്നടിവാരത്തില്‍

തുമ്പപ്പൂച്ചിരിയും നുണക്കുഴിയും

ആകാശച്ചന്ദ്രന്റെ വീട്ടില്‍നിന്ന്

സമ്മാനം കിട്ടിയ കണ്ണും മൂക്കും

കവടിമണിപോലെ പൊക്കിള്‍ക്കൊടി

പൂവിരിയുംപോലെ ചുണ്ടും പല്ലും

മാഞ്ചോട്ടില്‍ മകരത്തില്‍ കാറ്റുപോലെ

ഇലനുള്ളി പൂനുള്ളി നടന്ന പെണ്ണ്

ആ പെണ്ണിന്‍ പാട്ടില്‍ തളിര്‍ക്കും നെല്ലില്‍

ഓളെപ്പോലുള്ള കതിരു വിളയും

പാലേരി മാണിക്യം പെണ്ണൊരുത്തി

പാതിരാ നീന്തിക്കടന്ന പാട്ട്

Leave a Comment