ചന്ദ്രഹൃദയം താനെ ഉരുകും

Music: വിദ്യാസാഗർLyricist: കൈതപ്രംSinger: കെ ജെ യേശുദാസ്Film/album: സത്യം ശിവം സുന്ദരം
ചന്ദ്രഹൃദയം താനെ ഉരുകും 

സന്ധ്യയാണീ മുഖം

കാളിദാസന്‍ കൈവണങ്ങും 

കാവ്യമാണീ മുഖം

ജന്മപുണ്യം കൊണ്ടു ദൈവം 

തന്നതാണീ വരം

അക്ഷരങ്ങള്‍ കണ്ണുനീരായ് 

പെയ്തതാണീ സ്വരം

ഏതു വര്‍ണ്ണം കൊണ്ടു ദേവി 

എഴുതണം നിന്‍ രൂപം

(ചന്ദ്രഹൃദയം…)
കണ്‍കളില്‍ കാരുണ്യസാഗരം 

വളയിട്ട കൈകളില്‍ പൊന്നാതിര

പൂങ്കവിള്‍ വിടരുന്ന താമര 

പുലര്‍കാല കൗതുകം പൂപ്പുഞ്ചിരി

അഴകിന്‍റെ അഴകിന്നഴകേ 

അലിയുന്ന മൗനമേ 

ഏതു മഴവില്‍ത്തൂവലാല്‍ ഞാന്‍

എഴുതണം നിന്‍ രൂപം

(ചന്ദ്രഹൃദയം…)
നൊമ്പരം കുളിരുള്ള നൊമ്പരം

ആത്മാവില്‍ ആയിരം 

തേനോര്‍മ്മകള്‍

കണ്ടുനാം അറിയാതെ കണ്ടുനാം 

ഉരുകുന്ന ജീവതം കൈമാറുവാന്‍

നുകരാത്ത മധുരം തൂവും 

വിരഹാര്‍ദ്ര യാമമേ 

ഏതുമിഴിനീര്‍ കനവിനാല്‍ ഞാന്‍ പകരുമിന്നെന്‍ സ്നേഹം

(ചന്ദ്രഹൃദയം…)

chandra hridayam thane urukum…Yeasudas…satyam shivam sundaram malayalam movie songs

Leave a Comment