Music: ജോൺസൺLyricist: ഒ എൻ വി കുറുപ്പ്Singer: കെ എസ് ചിത്രFilm/album: സ്വയംവരപ്പന്തൽ
തന്നനം പാടിവരാമോ
താഴെയീ താരണിമേട്ടിൽ
അൻപെഴും തോഴരൊത്താടാൻ
അമ്പിളിപ്പേടമാൻ കുഞ്ഞേ
(തന്നനം…)
വെണ്ണിലാപ്പുത്തിലഞ്ഞിപ്പൂഞ്ചോട്ടിൽ
ഒന്നുചേർന്നാടിപ്പാടാൻ പോരാമോ
മഞ്ഞുപെയ്യുമ്പോൾ മാറിലെച്ചൂടും
ചുണ്ടിലെത്തേനും പങ്കുവെച്ചീടാം
കൈതചൂടും പൊന്നിൻ നിന്റെ സൗരഭ്യം
വിണ്ണിനില്ലാ പൊൻകിനാക്കൾ മണ്ണിനുണ്ടോമനേ
(തന്നനം…)
വെള്ളിലം കാടുപോലെ താഴ്വാരം
നല്ലിളം കാറ്റുചൊല്ലി പുന്നാരം
മാന്തളിർ നുള്ളാൻ മാങ്കനി വീഴ്ത്താം
തെങ്ങിളനീരിൻ തേൻകുളിരേകാം
ദൂരെദൂരെ മണ്ണും വിണ്ണും കൈകോർക്കും
തീരഭൂവിൽ പാടിയേതോ മൺകളിവീണ
(തന്നനം…)