Good Morning In Paris lyrics


Movie: Magic Lamp (2008)
Music : Ousepachan
Vocals :  KS Chithra
Lyrics : Kaithapram
Year: 2008
Director: Haridas Kesavan
 

Malayalam Lyrics

ഗുഡ്മോര്‍ണിംഗ് ഇന്‍ പാരിസ്…ആന്‍ ഈവ്നിംഗ് ഇന്‍ ജപ്പാന്‍ (2)

അക്കരെയിക്കരെ ആകാശക്കിളി പോലെ പറന്നു നടക്കാം

ഒരു കൊച്ചു പറക്കും തളികയിലെന്നും നക്ഷത്രങ്ങളിലെത്താം

ഹൈടെക്കിന്‍ വീട്ടില്‍ അമ്പിളിവട്ടപ്പൂന്തൊട്ടില്‍

അടയ്ക്കാത്ത കൂട്ടില്‍ പാട്ടിനു കൂട്ടൊരു രാപ്പാടി

കൈയ്യെത്തും ദൂരെ മായാ ലോകം…..

ഗുഡ്മോര്‍ണിംഗ് ഇന്‍ പാരിസ്…ആന്‍ ഈവ്നിംഗ് ഇന്‍ ജപ്പാന്‍

മാജിക്‌ലാമ്പിന്‍ നീലവെളിച്ചത്തുള്ളികളെല്ലാം മുത്തുകളാക്കി

തിരിച്ചെത്തി വിത്തു നിറച്ചൂ ഞാൻ‍ …..(മാജിക്‌ലാമ്പിന്‍ ….)

തൊട്ടിട്ടും തൊട്ടില്ല…കാല്‍ത്തളയിട്ട തിളക്കം

കേട്ടിട്ടും കേട്ടില്ല….ഇക്കിളിയിട്ട കിലുക്കം

ഒരു കോടി സ്വപ്നം അണിമഴവില്‍ക്കണമായ് വിണ്ണിലുയര്‍ത്തീ..ഞാന്‍

ഗുഡ്മോര്‍ണിംഗ്…ഗുഡ്മോര്‍ണിംഗ് ഇന്‍ ഇംഗ്ലണ്ട്…

ആന്‍ ഈവ്നിംഗ് ഇന്‍ ന്യൂ യോര്‍ക്ക്‌…..

വേരുകളില്ലാ ചെമ്മാനത്തെ മതിലുകളില്ലാ മുറ്റത്താണെന്‍

മനസ്സിലെ മാളികമണിവീടു്..ആഹാ…(വേരുകളില്ലാ….)

മുഴുതിങ്കള്‍ക്കൈവള ഞാന്‍ മുട്ടിത്തട്ടി ഉരുക്കും

പുലരിപ്പൊന്‍ കതിരെല്ലാം കൊയ്തു കൊയ്തു നിറയ്ക്കും

നാളത്തെ രാവില്‍ ഈ വെള്ളിനിലാപ്പൂമ്പൊടിയില്‍ ചൂടും ഞാന്‍ ….

(ഗുഡ്മോര്‍ണിംഗ്…ഗുഡ്മോര്‍ണിംഗ് ഇന്‍ പാരിസ്…)

Leave a Comment