Movie | Manjummel Boys |
Songs | Thaai Manam |
Music | Sushin Shyam |
Lyrics | Vinayak Sasikumar |
Singers | Sushin Shyam, Urmila Krishnan |
തായ്മനം ഉറങ്ങിയില്ല രാവു തോറുമേ
നല്ല കിടാവേ പോരു
താതനായി നിവർന്നു നിന്നു ഗ്രാമവീഥികൾ
കൈ തലോടിടാൻ കാപ്പു
അദ്രികൾക്കുമേൽ വളരുക സ്വയമെങ്കിലും
പൈതലാണു നീ
ചിരമിതു തായ് നെഞ്ചിലായ്
ആധികൾ ആറ്റു
ശാന്തനായ് എരിഞ്ഞുലഞ്ഞ
കണ്ണു മൂടു നീ
നേർമ്മ വരം ഞാൻ നൽകാം
വായുവിൻ വിലോലമാം ഒരുമ്മ ഏൽക്ക നീ
നേർത്തു നേർത്തിടാം വീണ്ടും
അൻപ് മാത്രമേ അവനിയിൽ നിൻ ഔഷധം
തങ്ങലായിടും ചുമലിലെ ഭാരങ്ങളിൽ
നാളെകൾ പൊന്നേ ..