Neela Mukil lyrics


Movie: Kanal Kannaadi 
Music : Ousepachan
Vocals :  Ranjini Jose
Lyrics : Prasad Pisharody
Year: 2008
Director: AK Jayan Poduval
 

Malayalam Lyrics

നീലമുകില്‍ത്തേരിറങ്ങും മാരിവില്ലൊളിയേ

നിന്നരികില്‍ കൂട്ടുകൂടാന്‍ ഞാനും വന്നോട്ടെ

നീലമുകില്‍ത്തേരിറങ്ങും മാരിവില്ലൊളിയേ

നിന്നരികില്‍ കൂട്ടുകൂടാന്‍ ഞാനും വന്നോട്ടെ

എന്നും പൂ വിരിയും വിണ്ണിന്‍ പൂവനിയില്‍

പുന്നാരക്കുയിലായ് ഞാനും പാടി വരാം

സ്നേഹത്തേന്‍മഴയില്‍ നന നനഞ്ഞീടാന്‍

ആരോമല്‍ക്കിളിയേ ഊഞ്ഞാലാടി വരൂ….

(നീലമുകില്‍ ……)

നീഹാരമാം മണി മുത്തുമായ് പുലർകന്യ നീ പോരൂ

സ്നേഹാര്‍ദ്രമാം രാഗങ്ങളായണയുന്നുവോ തെന്നല്‍ (നീഹാരമാം..)

തുള്ളിക്കളിക്കും പുള്ളിക്കറുമ്പീ

നിന്നോടിന്നു ഞാന്‍ പിണക്കമല്ലോ…

കണ്ണാടി നോക്കും മൈനപ്പെണ്ണാളെ

വാസന്ത സൂര്യന്‍ ദാവണി തന്നോ…

കുളിര്‍ തെന്നലില്‍ തളിര്‍ മുല്ലകള്‍ നടനമാടും നേരം

പ്രിയമോടെയെന്‍ മണിവീണയില്‍ ശ്രുതി മീട്ടുവാന്‍ മോഹം (കുളിര്‍….)

മന്ദാരപ്പൂവേ നിന്റെ കവിളില്‍

ഏതു കാമുകന്‍ കഥയെഴുതി

സ്വപ്നം മയങ്ങും നിന്‍ മിഴികളില്‍

മധു നുകരാന്‍ മധുപനെത്തി….

(നീലമുകില്‍ ……)

Leave a Comment