Malayalam Lyrics
ഒരു കുഞ്ഞുപൂവില്‍ കുളിര്‍മഞ്ഞുപോലെ
നീയെന്റെ ജീവനില്‍ കിനാവു തീര്‍ത്തുവോ…ദേവാ..
എന്നോടു ചേരാന്‍ നീയില്ലയെങ്കില്‍
എന്നാത്മ വീണയില്‍ സ്വരങ്ങള്‍ പാടുമോ…തോഴാ..
നീ മാത്രമെന്‍ സ്വപ്നങ്ങളില്‍
ചായം തൊടും പൂന്തിങ്കളായ്
ശാലീനയാം ഈ പൊയ്കയും
എന്‍ ഗീതകം കേട്ടില്ലയോ………..
ഒരു കുഞ്ഞുപൂവില്‍ കുളിര്‍മഞ്ഞുപോലെ
നീയെന്റെ ജീവനില്‍ കിനാവു തീര്‍ത്തുവോ…ദേവാ..
മഴപെയ്യുമീ പുലര്‍വേളയില്‍ നീ ഉണരുമ്പോള്‍
മൌനം അലിയുന്നൂ….
തെന്നല്‍ വന്നെന്‍ കവിള്‍ മെല്ലെയൊന്നു തഴുകും
ആര്‍ദ്രമോര്‍മ്മകളില്‍ നിന്റെ സ്നേഹം നിറയും
നീയെന്നും എന്‍ ഗാനമായ്…..
ഒരു കുഞ്ഞുപൂവില്‍ കുളിര്‍മഞ്ഞുപോലെ
നീയെന്റെ ജീവനില്‍ കിനാവു തീര്‍ത്തുവോ…ദേവാ..
ശരറാന്തലിന്‍ പൊന്‍ശോഭയില്‍ രാവുരുകുമ്പോള്‍
നിന്നെ അറിയുന്നു…..
മഞ്ഞമന്ദാരങ്ങള്‍ നമ്മെ നോക്കി ചിരിക്കും
നേര്‍ത്ത ഹിമകണം നമ്മെ വന്നു പുണരും
നീയെന്നും എന്‍ ശ്വാസമായ് എന്നോടു ചേരാന്‍
നീയില്ലയെങ്കില്‍ എന്നാത്മ വീണയില്‍ സ്വരങ്ങള്‍ പാടുമോ…തോഴാ..
നീ മാത്രമെന്‍ സ്വപ്നങ്ങളില്‍ ചായം തൊടും പൂന്തിങ്കളായ്
ശാലീനയാം ഈ പൊയ്കയും എന്‍ ഗീതകം കേട്ടില്ലയോ…
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i