Movie | Qurbani |
Song | Mambazha Thottathil |
Music | M Jayachandran |
Lyrics | Kaithapram |
Singer | Vineeth Sreenivasan, Sruthy Sivadas |
മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപെണ്ണിനെ
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല
കരിവണ്ടിൻ കണ്ണോണ്ട്
വട്ടം കറക്കുമ്പം
മിണ്ടാണ്ട് മിണ്ടീട്ടും കൊതിതീർന്നില്ല
അനുരാഗം വന്നതറിഞ്ഞില്ല…
മാമ്പഴത്തോട്ടത്തിൽ പൂവമ്പനായന്ന്
വന്നതും പോയതും കണ്ടേയില്ല
കരുമാണ്ടി കണ്ണോണ്ട് ഒരൊളിനോട്ടം തന്നിട്
എന്നോടൊന്നാരാരും മിണ്ടീയില്ല…
അനുരാഗം വന്നതറിഞ്ഞില്ല
ചന്തമുള്ള നിന്റെ അമ്പിളിച്ചുണ്ടത്തിൽ
ചിരിയിൽ ഞാനൊന്ന് മയങ്ങിപ്പോയി
നിൻ അന്ന നടയിൽ കറങ്ങിപ്പോയീ
നീയെന്റേതാണെന്ന് തോന്നി പോയീ
വല്ലാത്തൊരിഷ്ടത്തിൽ മുങ്ങിപ്പോയീ
ഒരാളിന്റെ വലയിൽ കുടുങ്ങി പോയീ
മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപെണ്ണിനെ
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല
കുപ്പിവളയിട്ട നിന്നോമൽ കൈകളെൻ
നെഞ്ചോരം ചേർന്ന് കിലുങ്ങിപ്പോയീ
നിൻ കാർമുകിൽ രാവായി അഴിഞ്ഞുപോയി
നീലാമ്പൽ പൂവും വിരിഞ്ഞു പോയീ
മോഹനിലാവ് തുളുമ്പിപ്പോയീ
ഒരാളിന്റെ നിഴലായി കുരുങ്ങിപ്പോയീ
മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപെണ്ണിനെ
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല
കരിവണ്ടിൻ കണ്ണോണ്ട്
വട്ടം കറക്കുമ്പം
മിണ്ടാണ്ട് മിണ്ടീട്ടും കൊതിതീർന്നില്ല
അനുരാഗം വന്നതറിഞ്ഞില്ല…