Chila Yathrakal Lyrics

MovieRaastha
SongChila Yathrakal
MusicAvin Mohan Sithara
LyricsR Venugopal
SingerAlphons Joseph

ചില യാത്രകൾ ലക്ഷ്യം എത്താതില്ലാതില്ലാ
ചില മോഹപ്പൂവിൻ ഇതളുകൾ കൊഴിയാറില്ലാ
ചില ഓർമ്മയിൽ നെഞ്ചു കുളിർക്കാതില്ലാതില്ലാ
ചില മാത്രകൾ കാറ്റായ് തഴുകാതില്ലാതില്ലാ

പൂങ്കനവുകളിൽ ഹേയ് നിൻ മിഴികളല്ലേ
അതിൽ എൻ ചിന്തകളിൽ തേ-
ന്മൊഴികളല്ലേ ചിരികളല്ലേ പെണ്ണേ 
തീ വെയിലിലിതായി ഇനി നാം തിരയുകില്ലേ
ഒരു തണലിൻ കുളിരുകളിൽ
ചെറുതളിരുകളും ചോലകളും കണ്ണേ

ചില യാത്രകൾ ലക്ഷ്യം എത്താതില്ലാതില്ലാ
ചില മോഹപ്പൂവിൻ ഇതളുകൾ കൊഴിയാറില്ലാ
ചില ഓർമ്മകൾ നെഞ്ചു കുളിർക്കാതില്ലാതില്ലാ
ചില മാത്രകൾ കാറ്റായ് തഴുകാതില്ലാതില്ലാ

തുടരും ഇനിയും യാനം പലതും നീളും തേടലും
നെഞ്ചിൽ നിറയും ആശകൾ പോലേ ആളും വേനലും
ഈ വഴിയിതിലായി ഇനി നാം തേടുകില്ലേ
ഒരു തണലിൻ കുളിരുകളിൽ
ചെറു തളിരുകളും ചോലകളും കണ്ണേ
രാച്ചുവരുകളിൽ ഹേയ് നിൻ തിങ്കളല്ലേ
അതിൽ എൻ ചിന്തകളിൽ
നറുമൊഴികളല്ലേ ചിരികളല്ലേ പെണ്ണേ

ചില സന്ധ്യകൾ ചോന്നു തുടുക്കാതില്ലാതില്ലാ
ചില ഓർമ്മയിൽ നെഞ്ചു കുളിർക്കാതില്ലാതില്ലാ
ചില യാത്രകൾ ലക്ഷ്യം എത്താതില്ലാതില്ലാ
ചില മാത്രകൾ കാറ്റായ് തഴുകാതില്ലാതില്ലാ

Leave a Comment