Movie | Vellaripattanam |
Song | Arikeyonnu Kandoru |
Music | Sachin Shankor Mannath |
Lyrics | Vinayak Sasikumar |
Singer | K.S. Harisankar, Nithya Mammen |
അരികെയൊന്നു കണ്ടൊരു നേരം കനവിലാകെ മധു കണം
വരി തിരഞ്ഞു വഴികളിൽ അലയെ
കരളിലാകെ ഒരു സുഖം
പുതുമയായ് നിറയും പൂങ്കാറ്റിൻ പരിമളം എരിയുമെൻ ഹൃദയം മഞ്ഞാകും അനുഭവം
നേരം വന്നാൽ ആരും വീഴും പ്രേമത്തീനാളം ആളും തോറും നമ്മെ മാറ്റും മോഹത്തീനാളം
നാളും രാവും കാതിൽ വീഴും ഏതോ സംഗീതം…
പാവം നെഞ്ചിൻ താളം പാടേ തെറ്റും സംഗീതം…
മധുര മന്ദഹാസമൊന്നെറിഞ്ഞു കണ്ണിമ തഴുകി
പതറി നിന്നൊരെന്നിൽ ആഴ്ന്നിറങ്ങി
ഉമ്മകൾ വിതറി
കാണാതെ ഞാൻ കണ്ട സ്വപ്നങ്ങളിൽ
നീയെന്റെ വർണ്ണങ്ങളായ്..
ഇന്നോളമില്ലാത്ത മോഹങ്ങളിൽ
നീയാദ്യ സങ്കല്പമായ്..
നാമറിയുമീ കഥ നേരായ്…
ആലോലം ചേലാടും പൂമുല്ലയായീടുമോ
തേനൂറും കാര്യങ്ങൾ കാതോരമോതീടുമോ…
പുതുമയായ് നിറയും പൂങ്കാറ്റിൻ പരിമളം എരിയുമെൻ ഹൃദയം മഞ്ഞാകും അനുഭവം
നേരം വന്നാൽ ആരും വീഴും പ്രേമത്തീനാളം ആളും തോറും നമ്മെ മാറ്റും മോഹത്തീനാളം..
നാളും രാവും കാതിൽ വീഴും ഏതോ സംഗീതം…
പാവം നെഞ്ചിൻ താളം പാടേ തെറ്റും സംഗീതം…..