Movie | Laika |
Song | Thaniye Thaniye |
Music | Satheesh Ramachandran |
Lyrics | B.T. Anilkumar |
Singer | Rajalakshmi Abhiram |
തനിയെ തനിയെ
മഴയിൽ നനയേ
താലോലം തണുവായ്- തൊടുമോർമ്മകളിൽ കതിരും പതിരും
തിരയുന്നു ഹൃദയം (തനിയേ)
ഓളങ്ങൾ തഴുകിയണയുമോടങ്ങൾ
അവയിലരിയ മോഹങ്ങൾ
മറുകര വരവായെങ്കിൽ
പൂക്കാലം പോയാലും മണമലിയും വനികയിലെ പൂങ്കാറ്റിൻ ദാഹങ്ങൾ
മധു തിരയും
പൂതേടും തുമ്പിപ്പെൺ
മിഴി നിറയും(തനിയേ)
നേരേത്..
മനസ്സെഴുതിയ പേരേത്..
പാഴ്ത്തരുവിന് വേരേത്..
ചുടുവെയിലിനു നിഴലേത്..
രാവെങ്ങോ മായുമ്പോൾ കതിരണിയുംതെളിവാനിൽ
രാഗത്തിൻ പൊന്നോമൽ കിളിവരുമോ കേൾക്കാത്ത പാട്ടിൻ
തേൻ കനിതരുമോ(തനിയേ)