Movie | Marivillin Gopurangal |
Song | Pokathe |
Music | Vidyasagar |
Lyrics | Vinayak Sasikumar |
Singer | K.S. Harisankar, Shwetha Mohan |
പോകാതെ ഈ നിലാരാവ് തീരാതെ
വീഴുമീ മഞ്ഞു തോരാതെ
പൊന്നെ എന്നെ വിട്ടു പോകാതെ
പാടാം ഞാൻ ഉമ്മകൾ കൊണ്ട് മൂടാം ഞാൻ
മൗനമായി നിന്നിൽ ആഴാം ഞാൻ
കണ്ണൊരുമി നീ മയങ്ങാതെ
മാരി മാസം കുളിർ തൂങ്ങി നിന്നാൽ
കുട പോലെ മെല്ലെ നീ വന്നു മാറുമൂടുമോ
പൈതലായി നിൻ അരികെ ഇരുന്നാൽ
കവിൾ തലോടി ആയിരം സ്വകാര്യമോതുതോ
നിന്നിലെ നിന്നിലായി എന്നെ ഇഴചേർത്തിടാമോ
കൊഞ്ചലും തഞ്ചലും ചില നദിയായി തരാമോ
എൻ മടിപ്പൂ തൊട്ടിലിൽ നീ ഊഞ്ഞാൽ ആടാമോ
പോകാതെ ഈ നിലാരാവ് തീരാതെ
വീഴുമീ മഞ്ഞു തോരാതെ
പൊന്നെ എന്നെ വിട്ടു പോകാതെ
കണ്ടുവോ നീ വരി വണ്ടു പോലെ
പലകോടി ജന്മമായി നിന്റെ ചാരെ ഒണ്ട് ഞാൻ
കണ്ടതാണെ കനവുണ്ടതാണെ
കര വിടാതെ ഒന്നുപോൽ നടന്നതാണ് നാം
നെഞ്ചിലെ ശംഖിലായി നിന്റെ കടലാഴമാണെ
തെല്ലു നീ മങ്ങിയാൽ വിങ്ങും മൂടലാണ് ഞാനെ
പങ്കുവെക്കാൻ കിന്നരിക്കാൻ നേരം പോരന്നേ
പോകാതെ ഈ നിലാരാവ് തീരാതെ
വീഴുമീ മഞ്ഞു തോരാതെ
പൊന്നെ എന്നെ വിട്ടു പോകാതെ