Music: ബോംബെ രവിLyricist: ഒ എൻ വി കുറുപ്പ്Singer: ലതികദിനേഷ്Raaga: ശുദ്ധധന്യാസിFilm/album: വൈശാലി
ദും ദും ദും ദുന്ദുഭിനാദം
ആ……………ആ……………….
ആ……………ആ……………….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം….
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം…
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘനസേനകളേ
വന്നാലും ഇതിലേ ഇതിലേ ഇതിലേ…
വന്നാലും ഇതിലേ ഇതിലേ ഇതിലേ…
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം….
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം…
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ആ……………ആ……………….
ആ……………ആ……………….
ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി…
അമൃതം പെയ്തവളെ തഴുകിയുണർത്തൂ..
അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചാർത്തൂ…
മാലേയക്കുളിരണിയിക്കൂ മാറിടമാകേ…..
മാലേയക്കുളിരണിയിക്കൂ മാറിടമാകേ…..
ആലോലം പൂവും പൊന്നും പുടവയുമണിയിക്കൂ….
ആലോലം പൂവും പൊന്നും പുടവയുമണിയിക്കൂ….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ആ……………ആ……………….
ആ……………ആ……………….
ആവനാഴിയിൽ മന്മഥന്നു മലർശരം നീട്ടി..
ആയിരം തേന്മാവുകൾ പൂത്തിരി തെറുക്കുന്നൂ..
ആവനാഴിയിൽ മന്മഥന്നു മലർശരം നീട്ടി..
ആയിരം തേന്മാവുകൾ പൂത്തിരി തെറുക്കുന്നൂ..
വെൺപിറാവുകൾ മദനമന്ത്രം ഉരുക്കഴിക്കുന്നൂ..
മൺകുടങ്ങളിൽ മധുരസോമരസം തുളുമ്പുന്നൂ…
കാലമായ്…തേന്മാരി പെയ്യും കാലമായ്…
കാലമായ്…തേന്മാരി പെയ്യും കാലമായ്…
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം….
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം…
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ആ……………ആ……………….
ആ……………ആ………………..
അംഗരാഗങ്ങളും താലത്തിലേന്തി..
സുമംഗലിമാരാടുമങ്കണത്തിൽ..
മാതളത്തൈകളും പൂമണിത്തെന്നലും…
മാണിക്യച്ചെപ്പുംകൊണ്ടമ്മാനം..
അംഗരാഗങ്ങളും താലത്തിലേന്തി..
സുമംഗലിമാരാടുമങ്കണത്തിൽ..
മാതളത്തൈകളും പൂമണിത്തെന്നലും..
മാണിക്യച്ചെപ്പുംകൊണ്ടമ്മാനം..
ആക്കൈയിലീക്കൈയിലമ്മാനം..
ആയിരം ചെപ്പുംകൊണ്ടമ്മാനം..
അമ്മാനം അമ്മാനം അമ്മാനം…
അമ്മാനം അമ്മാനം അമ്മാനം…
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം….
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം…
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘനസേനകളേ
വന്നാലും ഇതിലേ ഇതിലേ ഇതിലേ…
വന്നാലും ഇതിലേ ഇതിലേ ഇതിലേ…
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം….
ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം…
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….
ദും ദും ദും ദുന്ദുഭിനാദം നാദം നാദം….