Music: കെ രാഘവൻLyricist: പി ഭാസ്ക്കരൻSinger: പി ജയചന്ദ്രൻRaaga: മോഹനംFilm/album: കള്ളിച്ചെല്ലമ്മ
കരിമുകിൽ കാട്ടിലെ
കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി
യാത്രയായീ
കരയിൽ നീ മാത്രമായി
(കരിമുകിൽ…)
ഇനിയെന്നു കാണും നമ്മള്
തിരമാല മെല്ലെ ചൊല്ലി ()
ചക്രവാളമാകെ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നൂ ()
(കരിമുകിൽ…)
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ ()
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്
(കരിമുകിൽ…)