കണ്ണനെന്നു പേര് | Kannennu Peru lyrics

Music: ജോൺസ

Lyricist: കൈതപ്രം

Singer: കെ എസ് ചിത്ര

Film/album: ഇരട്ടക്കുട്ടികളുടെ അച്ഛൻ

കണ്ണനെന്നു പേര്
കണ്ണനെന്നു പേര് രേവതിനാള്

ഉയരങ്ങളിലുയരാനൊരു രാജയോഗം

മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ ()

സൂര്യനായുണരുമെൻ കൈകളിൽ

കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)
പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ

കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ ()

ദൂരെയൊഴിഞ്ഞൂ നാവോര്

ദീപമുഴിഞ്ഞൂ മൂവന്തി

നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ

കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)
ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ

ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ ()

കല്ലെട് തുമ്പീ പൂത്തുമ്പീ

ചക്കരമാവിൽ കല്ലെറിയാൻ

ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ

മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ

(കണ്ണനെന്നു)

Leave a Comment