Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: സ്നേഹം
രാവ് നിലാപ്പൂവ്
അ അ ….. അ അ അ അ…… അ അ അ അ അ അ അ …
രാവ് നിലാപ്പൂവ് പാരാകെ ഒരു പൂങ്കാവ്
മേലെ മലമേലെ മിന്നണല്ലോ
തുമ്പപ്പൂ പോലെ
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട്
വീട് കിളിക്കൂട് അമ്മക്കിളീ ഒന്നു പാട് [രാവ് നിലാപ്പൂവ്]
കളഭം ഇലച്ചീന്തില്‍
മുകില്‍ മുടിയില്‍ കൃഷ്ണതുളസി
ചുവരില്‍ ഹരിചിത്രം
മൃദുമനസ്സില് ശുഭതീര്ത്ഥം ()
ഓമനിക്കാം ഓര്‍മ്മകളെ
ഓടി വരൂ നാലുകെട്ടില്‍
പടിവാതില്‍ ചാരാതെ തുറന്നീടാം
പോരാമോ…… [രാവ് നിലാപ്പൂവ്]
ഇലയില്‍ കരിയിലയില്‍
തലമുറ തന് പദചലനം
കുളവും കല്‍പ്പടവും
ഒന്നു മയങ്ങാന്‍ മരത്തണലും ()
ഇല്ലം നിറ വല്ലം നിറ
മച്ചകത്ത് ശീപോതി
സ്നേഹത്തിന് പൂ നുള്ളി പൂജിക്കാം
പോകൊല്ലേ……….. [രാവ് നിലാപ്പൂവ്]