appam venam adavenam lyrics

അപ്പം വേണം അടവേണംMusic: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: പി ലീലശാന്താ പി നായർ
Film/album: തച്ചോളി ഒതേനൻരാരിരാരാരോ രാരിരാരാരോ

മ്….

അപ്പം വേണം അടവേണം

അമ്പാടിക്കുട്ടനു ചോറൂണ് ()

വായോ വായോ വയനാടന്‍ കാറ്റേ

വയറു നിറച്ചും ചോറുതരാം ()
കാലേ കുളിയ്ക്കണം കസവുമുണ്ടുടുക്കണം

കാവില്‍ പോവാന്‍ തുണവേണം ()

വായ്ക്കുരവയിടാന്‍ വണ്ടുകള്‍ വേണം

വയമ്പരയ്ക്കാന്‍ കിളി വേണം
കുഞ്ഞിപ്പെണ്ണേ കുയിലാളേ

കന്നിനിലാവിനെ കറന്നില്ലേ ()

നറും പാലിനാല്‍ പ്രഥമന്‍ വേണം 

നാട്ടാര്‍ക്കൊക്കെ വിരുന്നാണ്

അപ്പം വേണം അടവേണം

അമ്പാടിക്കുട്ടനു ചോറൂണ്
ഊണുകഴിഞ്ഞിട്ടുണ്ണിയ്ക്കാടാന്‍

ഊഞ്ഞാലിടണം മഴവില്ലേ

മാനത്തോപ്പില്‍ ഊഞ്ഞാലാടാന്‍ 

മൈനക്കിളികള്‍ കൂട്ടുവരും
അപ്പം വേണം അടവേണം

അമ്പാടിക്കുട്ടനു ചോറൂണ് 

വായോ വായോ വയനാടന്‍ കാറ്റേ

വയറു നിറച്ചും ചോറുതരാം 

രാരിരാരാരോ രാരിരാരാരോ

മ്….

Thacholi Othenan | Appam Venam song

Leave a Comment