ആളൊരുങ്ങി അരങ്ങൊരുങ്ങീMusic: ജെറി അമൽദേവ്
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര
Film/album: എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്ആളൊരുങ്ങി അരങ്ങൊരുങ്ങീ ആയിരം തേരൊരുങ്ങീ
കാണുവാൻ കണിയുണരാൻ ഇതു വഴി വാ.. ()
കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ ()
തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ തുള്ളി തുള്ളി വാ
ഒരു മണി തെന്നലിൽ നീ ഇതിലേ വാ ( ആളൊരുങ്ങി…)
പൂവിറുത്ത് കറിയും വെച്ച് പൂഴിമൺ ചോറും വെച്ച് ()
വിരുന്നൊരുക്കാം വിളമ്പിത്തരാം
മാമാട്ടുക്കുട്ടിയമ്മേ മാമുണ്ണാൻ ഓടി വായോ
തേൻ കുമിള ചിറകുകളിൽ പാറി വായോ ()
നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)
പൊന്നൊരുക്കി പവനൊരുക്കീ
പണ്ടങ്ങൾ പണിതൊരുക്കി()
ചമഞ്ഞൊരുങ്ങാം പറന്നു വരൂ
കുമ്മാട്ടിക്കൂത്തു കാണാൻ കൂട്ടരോടോത്തു വായോ
കുമ്മിയിടാം കുരവയിടാം ഓടി വായോ ()
നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി
ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)