എന്തേ കണ്ണനു കറുപ്പു നിറംMusic: ജോൺസൺ
Lyricist: കൈതപ്രം
Singer: മഞ്ജരി
Film/album: ഫോട്ടോഗ്രാഫർഎന്തേ കണ്ണനു കറുപ്പുനിറം
എന്തേ… കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയിൽ കുളിച്ചതിനാലോ…
കാളിയനെ കൊന്നതിനാലോ…
ശ്യാമരാധേ ചൊല്ലുനിൻ
ചുടുചുംബനമേറ്റതിനാലോ…
എന്തേ കണ്ണനു കറുപ്പുനിറം
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്.
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്.
പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പുകൊണ്ടെന്ന്
അനുരാഗ കുശുമ്പുകൊണ്ടെന്ന്…
(എന്തേ കണ്ണനിത്ര കറുപ്പുനിറം)
ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ
വാത്സല്യകരിപുരണ്ടെന്ന്.
ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോൾ
വാത്സല്യകരിപുരണ്ടെന്ന്.
എന്നാലുമെന്നാലുമെൻറെ നിറത്തിന്
ആയിരമഴകുണ്ടെന്ന്…
ആയിരമഴകുണ്ടെന്ന്…
(എന്തേ കണ്ണനു കറുപ്പുനിറം)