പാതിരാക്കാറ്റു വീശിMusic: ബാലഭാസ്ക്കർ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: എം ജി ശ്രീകുമാർ
Film/album: നിനക്കായ്പാതിരാക്കാറ്റു വീശി മഞ്ഞു വീണു
ജാലകവാതിലടച്ചോ നീ
ഓമൽക്കിടക്ക വിരിച്ചാട്ടെ സഖീ
മണിയറദീപമണച്ചാട്ടേ
(പാതിരാക്കാറ്റു…)
ആ..ആ.ആ.ആ,…ആ.
ചന്ദ്രികയെങ്ങിതാ സൂര്യനെപ്പോൽ
താരകളൊ ദൂരെ മാറിയെങ്ങോ
വാതില്‍പ്പഴുതിലൂടൊളികണ്ണിട്ടവർ
നോക്കി രസിച്ചാലെന്തു ചെയ്യും
മാറോടു ചേർത്തു പുണർന്നാലല്ലാതെ
മാറിക്കിടന്നാലുറങ്ങാമോ
ഈ ഗന്ധമേൽക്കാതൊരു നാളെങ്കിലും
മാറിക്കിടന്നാലുറങ്ങാമോ
(പാതിരാക്കാറ്റു…)
ഒരു നാളു പോയിട്ടൊരു മാത്ര പോലും
ആ മാറിൻ ചൂടു പകരാതുറങ്ങുവാൻ ആ കരവല്ലി
കൊതിയാണുറങ്ങുവാൻ
ആകില്ലെനിക്കറിഞ്ഞു കൂടേ
ചന്ദ്രികയാകിലും താരകളാകിലും
നോക്കി രസിച്ചു ചിരിച്ചോട്ടേ
സ്വർഗ്ഗീയമാമീ നിമിഷദലങ്ങളെ
ഇനി നമുക്കൊന്നായ് പങ്കു വെയ്ക്കാം
(പാതിരാക്കാറ്റു..)