ഓ പൂവട്ടക തട്ടിച്ചിന്നിMusic: ജെറി അമൽദേവ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: എന്നെന്നും കണ്ണേട്ടന്റെഓ.. പൂ വട്ടക തട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്നി
പൂക്കൈതക്കയ്യുംവീശി ആ മലയീമല പൂമലകേറീ
പൂ വട്ടക തട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്നി
പൂക്കൈതക്കയ്യുംവീശി ആ മലയീമല പൂമലകേറീ
അങ്ങേക്കണ്ടത്തെ തൃത്താപ്പെണ്ണിനൊരുമ്മകൊടുത്തു താന്തോന്നിക്കാറ്റ്
ഉമ്മ കൊടുത്തു താന്തോന്നിക്കാറ്റ്
തെക്കേ പൊന്മല തൂക്കേക്കേറുമ്പം ഞങ്ങളും കണ്ടല്ലോ
ഓ അത്തം പത്തിനു മെക്കേ ചെല്ലുമ്പോ ഞങ്ങളും കേട്ടല്ലോ (ഓ പൂവട്ടക….)
ഏലേലം കുടകപ്പാലയിലമ്പിളിയൂഞ്ചോല്
വെണ്ണിലാ കാവും ചുറ്റി പൂങ്കിനാ താലമേന്തി ഊഞ്ചോലാടുമ്പം
കന്നിപ്പെണ്ണിന്റെ കാണാപ്പെണ്ണിന്റെ മെയ്യിലോ
മനസ്സിലോ ഒരു രാഗമംഗല്യം
തൃക്കൈക്കുന്നത്ത് മേടം വന്നപ്പൊ ഞങ്ങളും കണ്ടല്ലോ
ഓ പൂക്കൊളങ്ങരെ മേളം പോകുമ്പം ഞങ്ങളും കേട്ടല്ലോ (ഓ പൂവട്ടക…..)
പൂമാനക്കണിത്തിങ്കൾ പൂമരക്കൊമ്പു മറഞ്ഞു
രാപ്പെണ്ണിന്റെ പള്ളിയറയ്ക്കു പമ്മിപ്പമ്മി
പെണ്ണൊണ്ടേ പൊട്ടുകുത്തി പൂത്താലിപൊന്നണിഞ്ഞു
കാത്തിരിക്കുന്ന് കാത്തിരിക്കുന്ന്
കാണാങ്കണ്ടത്തു കൊയ്യാന്പോകുമ്പം ഞങ്ങളും കണ്ടല്ലൊ
ഓ… ഏറാം കുന്നുമ്മെ പൂമഴപെയ്യുമ്പോള് ഞങ്ങളും കേട്ടല്ലോ (ഓ പൂവട്ടക……..)