സന്തതം സുമശരൻ (M)Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്ശരത്ത്
Raaga: രീതിഗൗളവസന്തശ്രീ
Film/album: ആറാം തമ്പുരാൻസന്തതം സുമശരൻ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ
മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും
നേരമായി
(സന്തതം)
പൂത്തുനിൽക്കും മാകന്ദത്തിൽ
കോകിലങ്ങൾ
പാടീടുന്നു
ചെണ്ടുതോറും പൊൻവണ്ടേതോ
രാഗവും
മൂളീടുന്നു….
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളിൽ പൊൻവളകൾ
പിടഞ്ഞും
വ്രീളാവിവശം നിൽക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം
അംഗരാഗം
കുതിർന്ന നിൻ
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവൽ
മെയ്യിൽ
മാധവം പുൽകീടുന്നു
ശ്രീരാഗങ്ങൾ മെനഞ്ഞും
തരളിത
മുരളികയിങ്കൽ
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ
ശ്യാമസുധാമയലോലുപനിന്നും
(സന്തതം)