ദുഃഖമേ നിനക്കു പുലർകാലവന്ദനംMusic: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Raaga: ദർബാരികാനഡ
Film/album: പുഷ്പാഞ്ജലിദുഃഖമേ… ദുഃഖമേ… പുലർകാല വന്ദനം
ദുഃഖമേ നിനക്കു പുലർകാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങി
എന്റെ ദൈവത്തെ ഞാൻ വണങ്ങി
ദുഃഖമേ ദുഃഖമേ
കറുത്ത ചിറകുള്ള വാർമുകിലേ
കടലിന്റെ മകനായ് ജനിക്കുന്നു നീ
പിറക്കുമ്പോൾ അച്ഛനെ വേർപിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാൻ നിനക്കാവില്ല
തരിച്ചു നിൽക്കാൻ നിനക്കിടമില്ല
നിനക്കിടമില്ല – നിനക്കിടമില്ല (ദുഃഖമേ.. )
ആദിയും അന്തവും ആരറിയാൻ
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ
വിരഹത്തിൽ തളരുന്ന മനുഷ്യപുത്രർ
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
മറക്കുവാൻ ത്യാഗമേ മരുന്നു തരൂ – എല്ലാം
മറക്കുവാൻ മരുന്നു തരൂ (ദുഃഖമേ.. )