kanninum kannadikkum lyrics

കണ്ണിനും കണ്ണാടിക്കുംMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി സുശീല
Raaga: ചക്രവാകം
Film/album: അച്ഛനും ബാപ്പയുംകണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു

കസ്തൂരി മറുകുള്ള വർണ്ണക്കിളീ

മാറത്തു കൊടിയുള്ള പെരുന്നാൾ പൂമ്പിറ പോലെ

മാനത്തു വളരേണ്ട സ്വർണ്ണക്കിളീ – നീ സ്വർണ്ണക്കിളീ
പഞ്ചാര പന്തലുള്ള ഖൽബിന്റെ പൂമുഖത്ത്

പുന്നാര പൂവള്ളി പടരും പോലെ

സൂര്യപടത്തട്ടമിട്ട് പുഷ്പപാദസരമിട്ട്

സ്വർഗ്ഗത്തെ ഹൂറിയായ് നീ വളർന്നൂ – അത്

സ്വപ്നത്തിലെന്ന പോലെ നോക്കി നിന്നൂ

ഞാൻ നോക്കി നിന്നൂ [കണ്ണിനും.. ]
ചിന്തൂരപട്ടുടുത്ത ചിങ്കാരമൊട്ടിനുള്ളിൽ

മൊഞ്ചുള്ള യൌവനം നിറയും നാളിൽ ()

പാതിപൂത്ത പുഞ്ചിരിയിൽ പീലി മിഴി കോണുകളിൽ

പ്രേമത്തിൻ പാനപാത്രം നീട്ടി നിന്നൂ – അത്

തീരാത്ത ദാഹവുമായ് നോക്കി നിന്നൂ

ഞാൻ നോക്കി നിന്നൂ [കണ്ണിനും.. ]

Achanum Bappayum | Kanninum Kannadikkum song

Leave a Comment