ചിത്രശിലാപാളികൾMusic: വി ദക്ഷിണാമൂർത്തി
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: ആഭേരി
Film/album: ബ്രഹ്മചാരിചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു – അതില്
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
ഏതോ പുഷ്പശരം കൊണ്ടിന്നലെ
എന്റെ തപസ്സിളകി – കാമിനീ
എന്റെ തപസ്സിളകി
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നിന്റെ രതിസുഖസാരേ…
നിന്റെ രതിസുഖസാരേ കേട്ടി-
ട്ടെന്റെ മനസ്സിളകി – കാമിനീ
എന്റെ മനസ്സിളകി
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു – അതില്
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു