sindoora sandhye parayoo lyrics

സിന്ദൂര സന്ധ്യേ പറയൂMusic: മോഹൻ സിത്താര
Lyricist: യൂസഫലി കേച്ചേരി
Singer: കെ എസ് ചിത്ര
Raaga: നഠഭൈരവി
Film/album: ദീപസ്തംഭം മഹാശ്ചര്യംസിന്ദൂര സന്ധ്യേ പറയൂ നീ

പകലിനെ കൈ വെടിഞ്ഞോ

അതോ രാവിന്റെ മാറിലടിഞ്ഞോ

നിൻ പൂങ്കവിളും നനഞ്ഞോ

സിന്ദൂര സന്ധ്യേ പറയൂ നീ

പകലിനെ കൈ വെടിഞ്ഞോ

നീ പകലിനെ കൈ വെടിഞ്ഞോ
നിഴലേ ഞാൻ നിന്നെ പിൻ തുടരുമ്പോൾ

നീങ്ങുകയാണോ നീ അകലേ

നീങ്ങുകയാണോ നീ

അഴലേ നിന്നിൽ നിന്നകലുമ്പോഴെല്ലാം

അടുക്കുകയാണോ നീ

എന്നിലേക്കടുക്കുകയാണോ നീ

ഓ…ഓ..ഓ..
(സിന്ദൂര സന്ധ്യേ പറയൂ)
മാനസം ചുംബിച്ച മന്ദാര വല്ലിയിൽ

മിഴിനീർ മുകുളങ്ങളോ

അതോ കവിയും കദനങ്ങളോ

ആട്ട വിളക്കിന്റെ ഇടറുന്ന നാളത്തിൽ

നടനിന്നും ഒരു പാവയോ

വിധി ചലിപ്പിക്കും വെറും പാവയോ

ഓ…ഓ…ഓ..
(സിന്ദൂര സന്ധ്യേ പറയൂ)

Leave a Comment