തിരുവാഭരണം ചാർത്തി വിടർന്നുMusic: എം എസ് വിശ്വനാഥൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: പി ജയചന്ദ്രൻകോറസ്
Raaga: പഹാഡി
Film/album: ലങ്കാദഹനംആ…. ആ…..
തിരുവാഭരണം ചാർത്തിവിടർന്നു
തിരുവാതിര നക്ഷത്രം
പ്രിയദർശിനി നിൻ ജന്മദിനത്തിൽ
ഹൃദയം തുടികൊട്ടുന്നൂ ഹൃദയം തുടികൊട്ടുന്നൂ
ധനുമാസത്തിൻ ശിശിരക്കുളിരിൽ
തളിരുകൾ മുട്ടിയുരുമ്മുമ്പോൾ
തളിരുകൾ മുട്ടിയുരുമ്മുമ്പോൾ
മധുരമനോഹര മാധവ ലഹരിയിൽ
മുഴുകാൻ ലതികകൾ വെമ്പുമ്പോൾ
മുഴുകാൻ ലതികകൾ വെമ്പുമ്പോൾ
തളിരണിയട്ടേ നിൻ ഭാവനകൾ
മലരണിയട്ടേ നിൻ വനികൾ
ലാലലാല ലാല ലാല ലാലാ ലാലാലാ…
ലാലലാല ലാല ലാല ലാലാ ലാലാലാ…
ആ…..
(തിരുവാഭരണം…)
ഒരുഗാനത്തിൻ മഴവിൽ ചിറകിൽ
പ്രിയസഖി നിന്നെ ഉയർത്താം ഞാൻ
ഉദയദിവാകരനെതിരെയുയരും
നിഴലുകൾ ഇരുളല തേടുമ്പോൾ
നിഴലുകൾ ഇരുളല തേടുമ്പോൾ
ഇലയറിയട്ടേ നിൻ മലരടികൾ
കഥയറിയട്ടേ നിൻ മിഴികൾ
ലാലലാല ലാല ലാല ലാലാ ലാലാലാ…
ലാലലാല ലാല ലാല ലാലാ ലാലാലാ…
ആ…..
(തിരുവാഭരണം…)