സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിൻMusic: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ എസ് ചിത്ര
Raaga: കല്യാണി
Film/album: ഗസൽസംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ ()
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ () (സംഗീത…)
നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ ()
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ….ആ…ആ..( സംഗീതമെ..)
പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ ()
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ…ആ.. ( സംഗീതമേ..)