ഇഷ്ടം എനിക്കിഷ്ടം|Istam enikkistam lyrics

Music: തേജ് മെർവിൻ
Lyricist: മൻസൂർ അഹമ്മദ്
Singer: ശങ്കർ മഹാദേവൻ
Film/album: പ്രണയം – ആൽബം

ഇഷ്ടം എനിക്കിഷ്ടം
ആരോടും തോന്നാത്തൊരിഷ്ടം
ആദ്യമായ് തോന്നിയൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം
ആരോടും പറയാത്തൊരിഷ്ടം
ആരാരും അറിയാത്തൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം
ആശകള്‍ പൂക്കുന്നൊരിഷ്ടം
ആനന്ദം തോന്നുന്നൊരിഷ്ടം
പൂവോ നിന്‍ ചിരി പൂപ്പന്തലോ
തേനോ നിന്‍ മൊഴി തേന്‍ പുഴയോ
ചെമ്പരത്തി പൂവിന്‍ ചന്തമല്ലേ
ചെമ്പകപ്പൂവിന്‍ സുഗന്ധമല്ലേ
ചെണ്ടുമല്ലിപ്പൂവിന്‍ നിറമല്ലേ
ചെന്താമരപ്പൂ പോല്‍ ചുണ്ടല്ലേ
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാനൊന്നു വര്‍ണ്ണിക്കും
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും
(ഇഷ്ടം )
കൈയില്‍ എന്തിന് തങ്കവള
മാറില്‍ എന്തിന് കല്ലുമാല
നെറ്റിയില്‍ ചന്ദനക്കുറി വേണ്ട
മുടിയില്‍ മുല്ലപ്പൂമാല വേണ്ട
കണ്ണില്‍ കരിമഷിക്കറ വേണ്ട
കാലില്‍ വെള്ളിക്കൊലുസു വേണ്ട
പെണ്ണേ നിനക്കു വേണ്ട
ആഢംബരത്തിന്റെ അഴകു വേണ്ട
അറിയില്ല എനിക്കറിയില്ല
എങ്ങിനെ ഞാന്‍ നിന്നെ പ്രണയിക്കും
(ഇഷ്ടം)

Leave a Comment